Tuesday December 06, 2016
Latest Updates

സിഗരറ്റ് ഒന്നിന് ഒരു യൂറോയായി വില വര്‍ദ്ധിപ്പിക്കാന്‍ നീക്കം,പുകവലിക്കാര്‍ക്കെതിരെ ഐറിഷ് സര്‍ക്കാര്‍ 

സിഗരറ്റ് ഒന്നിന് ഒരു യൂറോയായി വില വര്‍ദ്ധിപ്പിക്കാന്‍ നീക്കം,പുകവലിക്കാര്‍ക്കെതിരെ ഐറിഷ് സര്‍ക്കാര്‍ 

ഡബ്ലിന്‍: പുകവലിക്കാരുടെ പോക്കറ്റടിക്കാന്‍ ആരോഗ്യമന്ത്രി ജെയിംസ് റെലി. ഒരു സിഗരറ്റിന് വില ഒരു യൂറോയായി വര്‍ദ്ധിപ്പിക്കാന്‍ ജെയിംസ് റെലി ആലോചിക്കുന്നു. ഇതോടെ ഒരു പാക്കറ്റ് സിഗരറ്റിന് 20 യൂറോ വിലയാകും. നിലവിലെ വിലയുടെ ഇരട്ടി വര്‍ദ്ധനവാണിത്. നിലവില്‍ ഒരു പാക്കറ്റ് സിഗരറ്റിന് 9.40 യൂറോയാണ് വില. പുകവലി കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായാണ് ജെയിംസ് റെലി സിഗരറ്റ് വില വര്‍ദ്ധിപ്പിക്കാന്‍ ആലോചിക്കുന്നത്.

ഹെല്‍ത്ത് അയര്‍ലണ്ട് കൌണ്‍സിലില്‍ സംസാരിക്കവെയാണ് ജെയിംസ് റെലി സിഗരറ്റ് വില വര്‍ദ്ധിപ്പിക്കാന്‍ ആലോചിക്കുന്നതായി വെളിപ്പെടുത്തിയത്. 2025 ഓടെ അയര്‍ലണ്ടിലെ പുകവലി നിരക്ക് 5 ശതമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. നിലവില്‍ അയര്‍ലണ്ടിലെ 22 ശതമാനം ആളുകള്‍ പുകവലിക്കുന്നവരാണ്. നേരത്തെ ഇത് 29 ശതമാനമായിരുന്നു.പുകവലിക്കെതിരെ
സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കിയതോടെയാണ് പുകവലിക്കാരുടെ എണ്ണം കുറഞ്ഞത്.

ജങ്ക് ഫുഡ് വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും ആരോഗ്യമന്ത്രി നടപടി സ്വീകരിക്കാന്‍ ആലോചിക്കുന്നുണ്ട്. പുകവലി നിയന്ത്രിക്കാന്‍ ശക്തമായ നടപടി സ്വീകരിച്ചതിന് ഡബ്ല്യൂ എച്ച് ഒ ജനറല്‍ സെക്രട്ടറി മാര്‍ഗരറ്റ് ചാന്‍ ആരോഗ്യമന്ത്രി ജെയിംസ് റെലിയെ അഭിനന്ദിച്ചു. പുകവലിക്കെതിരെ അയര്‍ലണ്ട് സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പിന്തുണ നല്‍കുമെന്നും ചാന്‍ അറിയിച്ചു

Scroll To Top