Monday December 05, 2016
Latest Updates

സിക്‌സ് പാക്ക് മുതിര്‍ന്നവരുടെ മാത്രം കുത്തകയല്ല; കില്‍ഡയറിലെ എട്ടുവയസുകാരന്‍ ഇന്റര്‍നെറ്റില്‍ ശ്രദ്ധേയനാകുന്നു

സിക്‌സ് പാക്ക് മുതിര്‍ന്നവരുടെ മാത്രം കുത്തകയല്ല; കില്‍ഡയറിലെ എട്ടുവയസുകാരന്‍ ഇന്റര്‍നെറ്റില്‍ ശ്രദ്ധേയനാകുന്നു

കില്‍ഡയര്‍ :സിക്‌സ് പാക്ക് ശരീരം മുതിര്‍ന്ന ചേട്ടന്മാരുടെ മാത്രം കുത്തകയല്ലെന്ന് തെളിയിച്ചുകൊണ്ട് ഒരു എട്ടുവയസുകാരന്‍ രംഗത്ത്. അയര്‍ലണ്ടിലെ കില്‍ടെയറില്‍ നിന്നുള്ള ബ്രണ്ടന്‍ ബ്ലെയ്ക്ക് എന്ന എട്ടുവയസുകാരനാണ് ബ്രണ്ടാന്‍ ബ്ലേക്ക് . 25 കിലോ മാത്രം ഭാരമുള്ള ബ്രണ്ടന്‍ മസിലുപെരുക്കി നില്‍ക്കുന്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായതോടെ ബ്രണ്ടന്‍ ലോകശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. ഫിറ്റ്‌നസ് സ്റ്റാര്‍ ഫ്രാങ്ക് മെഡ്രാനോ ബ്രണ്ടന്റെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് കുട്ടി മസില്‍മാന്‍ ഓണ്‍ലൈനില്‍ പ്രശസ്തനായത്.kilde 3

ഫ്രാങ്ക് പോസ്റ്റ് ചെയ്ത ചിത്രത്തിനു ഇപ്പോള്‍ 5,500 ല്‍ അധികം ഷെയര്‍ ലഭിച്ചു. ഇത്രയും ചെറിയ പ്രായത്തില്‍ സിക്‌സ് പാക്ക് ശരീരം ഉണ്ടാക്കിയെടുക്കാന്‍ അധ്വാനിച്ച ബ്രണ്ടനെ അഭിനന്ദിക്കുന്നു എന്നൊരു കുറിപ്പിനൊപ്പമാണ് ഫ്രാങ്ക് ബ്രണ്ടന്റെ ചിത്രങ്ങ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫ്രാങ്കിന് ഇന്‍സ്റ്റഗ്രാമില്‍ നിന്നാണ് ഈ ചിത്രം ലഭിക്കുന്നത്. ഭാവിയില്‍ ജിമ്‌നാസ്റ്റിക് താരമാകണമെന്നാണ് ഈ എട്ടുവയസുകാരന്റെ ആഗ്രഹം. ജിംനാസ്റ്റിക്‌സില്‍ ഒരിക്കല്‍ അയര്‍ലണ്ടിന് വേണ്ടി ഒളിമ്പിക്‌സ് സ്വര്‍ണ്ണ മെഡല്‍ നേടുമെന്നും ബ്രണ്ടന്‍ പറഞ്ഞു. ഫിറ്റ്‌നസ് സ്റ്റാര്‍ ഫ്രാങ്കിന്റെ ആരാധകന്‍ കൂടിയാണ് ഈ കുട്ടി ഷ്വാസ്‌നഗര്‍.

താന്‍ ഏറെ ആരാധിക്കുന്ന ഫ്രാങ്ക് തന്നെ തന്റെ ചിത്രം ശ്രദ്ധിച്ചതില്‍ ഏറെ സന്തോഷവാനാണ് ബ്രണ്ടന്‍. ഭാവിയില്‍ വലിയ കായികതാരമാകാന്‍ ഇപ്പോഴേ കഠിന പരിശ്രമത്തിലാണ് ബ്രണ്ടന്‍. രാവിലെ ഗോതമ്പ് വിഭവങ്ങള്‍, പകല്‍ പഴവര്‍ഗങ്ങള്‍, വൈകുന്നേരം ഇറച്ചിയും പച്ചക്കറിയും ഇതാണ് കുഞ്ഞു ബ്രണ്ടന്റെ ആഹാരക്രമം. സ്വയം കായികാധ്വാനം ചെയ്താണ് ബ്രണ്ടന്‍ സിക്‌സ് പാക്ക് ശരീരം ഉണ്ടാക്കിയാതെന്ന് ബ്രണ്ടന്റെ പിതാവ് പറഞ്ഞു.kilde4

Scroll To Top