Thursday December 08, 2016
Latest Updates

സിംബാബ്‌വെയും തോല്‍പ്പിച്ചു; ആറ് മത്സരങ്ങളില്‍ തുടര്‍ച്ചയായി ജയിച്ച് ഇന്ത്യയുടെ ജൈത്രയാത്ര

സിംബാബ്‌വെയും തോല്‍പ്പിച്ചു; ആറ് മത്സരങ്ങളില്‍ തുടര്‍ച്ചയായി ജയിച്ച് ഇന്ത്യയുടെ ജൈത്രയാത്ര

ഓക്ക്‌ലാന്‍ഡ്: പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിലും ഇന്ത്യക്ക് ജയം. ഓക്ക്‌ലന്‍ഡില്‍ സിംബാബ്‌വെക്കെതിരെ നടന്ന മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റ് വിജയം നേടിയതോടെ പ്രാഥമിക റൗണ്ടിലെ എല്ലാ മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുന്നത്. 288 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യക്ക് നായകന്‍ ധോണിയുടെയും സുരേഷ് റെയ്‌നയുടെയും ബാറ്റിംഗ് മികവിലാണ് വിജയം നേടാന്‍ സാധിച്ചത്. ഇന്ത്യക്ക് വേണ്ടി സുരേഷ് റെയ്‌ന സെഞ്ച്വറി (110) നേടിയപ്പോള്‍ മഹേന്ദ്രസിംഗ് ധോണി (85) അര്‍ദ്ധ സെഞ്ച്വറി നേടി. ലോകകപ്പില്‍ തുടര്‍ച്ചയായ ആറാം മത്സരമാണ് ഇന്ത്യ വിജയിക്കുന്നത്.

ആദ്യ പത്ത് ഓവറിനുള്ളില്‍ ഇന്ത്യയുടെ രണ്ട് ഓപ്പണര്‍മാരെയും നഷ്ടപ്പെട്ടതാണ് ഇന്ത്യക്ക് ആദ്യം തിരിച്ചടിയായത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയെയും (16) ശിഖര്‍ ധവാനെയും (4) ഒരേ ഓവറില്‍ പുറത്താക്കി സിംബാബ്‌വെന്‍ ബൗളര്‍ പന്ന്യന്‍ഗര ഇന്ത്യന്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കി. പിന്നാലെയെത്തിയ രഹാനെ റണ്ണൗട്ടാകുകയും കൊഹ്ലി 38 റണ്‍സ് നേടി റാസയുടെ പന്തില്‍ ബൗള്‍ഡാകുകയും ചെയ്തതോടെ ഇന്ത്യ ബാറ്റിംഗ് തകര്‍ച്ചയുടെ വക്കിലെത്തി. പിന്നീടാണ് ധോണിയും റെയ്‌നയും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

സിംബാബ്വെയ്ക്ക് വേണ്ടി പന്ന്യന്‍ഗര രണ്ട് വിക്കറ്റും സിക്കന്ദര്‍ റാസ ഒരു വിക്കറ്റും നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ 287 റണ്‍സിന് ഓള്‍ ഔട്ടായി. സെഞ്ച്വറിയെടുത്ത നായകന്‍ ബ്രണ്ടം ടെയ്‌ലറും (138) അര്‍ധ സെഞ്ച്വറിയെടുത്ത വില്യംസണുമാണ് സിംബാബ്‌വെയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി, ഉമേഷ് യാദവ് മോഹിത് ശര്‍മ്മ എന്നിവര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അശ്വിന്‍ ഒരു വിക്കറ്റ് നേടി.

 

Scroll To Top