Wednesday December 07, 2016
Latest Updates

സാമ്പത്തിക പ്രതിസന്ധി മാറിയെന്നു വിദഗ്ദര്‍ ; അയര്‍ലണ്ടുകാര്‍ കൂടുതല്‍ പണം ചെലവഴിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്

സാമ്പത്തിക പ്രതിസന്ധി മാറിയെന്നു വിദഗ്ദര്‍ ; അയര്‍ലണ്ടുകാര്‍ കൂടുതല്‍ പണം ചെലവഴിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ സാമ്പത്തിക പ്രതിസന്ധി മാറി ഉപഭോക്താക്കള്‍ കൂടുതല്‍ പണം ചെലവഴിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. സൂപ്പര്‍ മാര്‍ക്കറ്റ് വിപണിയില്‍ ഉള്‍പ്പെടെ എല്ലാ രംഗത്തും അയര്‍ലണ്ടുകാര്‍ കൂടുതല്‍ പണം ചെലവഴിച്ചു തുടങ്ങിയതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. നേരത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സമയത്ത് ഐറിഷ് പൌരന്മാര്‍ ചെലവ് ചുരുക്കിയുള്ള ജീവിത ശൈലിയിലേക്ക് മാറിയിരുന്നു. 

എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മാറിത്തുടങ്ങിയതോടെ അയര്‍ലണ്ടുകാര്‍ക്ക് കൂടുതല്‍ പണം ചെലവഴിക്കാനുള്ള സാമ്പത്തിക ശേഷി കൈവന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആഹാര സാധനങ്ങള്‍ വാങ്ങുന്നതിനുള്ള ചെലവ് മുതല്‍ യാത്ര ചെലവ് വരെ വെട്ടിച്ചുരുക്കിയ ജീവിതമായിരുന്നു അയര്‍ലണ്ടുകാര്‍ പിന്തുടര്‍ന്ന് വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ അയര്‍ലണ്ടുകാരുടെ സാമ്പത്തിക ശേഷി വര്‍ദ്ധിച്ചിട്ടുണ്ടത്രേ . 

അമേരിക്കന്‍ സംഗീതഞ്ജന്‍ ഗാര്‍ത് ബ്രൂക്ക് അടുത്ത മാസം 25 മുതല്‍ അഞ്ചുദിവസങ്ങളിലായി ഡബ്ലിനില്‍ നടത്താനിരിക്കുന്ന സംഗീതമേളയില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ എണ്ണം നാലുലക്ഷം പേരാണ്.ഇതുവരെ 26 മില്യന്‍ യൂറോയുടെ ടിക്കറ്റാണ് വിറ്റുപോയിട്ടുള്ളത്.

സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മുതല്‍ കാര്‍ വ്യാപാരികള്‍ വരെയുള്ള വിവിധ മേഖലകളില്‍ നിന്ന് ലഭ്യമായ കണക്കുകള്‍ പ്രകാരമാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. സാമ്പത്തിക പ്രതിസന്ധി മൂലം അയര്‍ലണ്ടുകാര്‍ വിദേശ യാത്രകളും അവധി ദിനങ്ങള്‍ ആഘോഷിക്കുന്നതിനുള്ള യാത്രകള്‍ ഉപേക്ഷിച്ചിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഹോളിഡേ യാത്രകള്‍ക്കായി കൂടുതല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യപ്പെടുന്നു. പുതിയതായി കൂടുതല്‍ കാറുകള്‍ വില്‍ക്കപ്പെടുന്നു. ഇതെല്ലാം അയര്‍ലണ്ടുകാര്‍ക്ക് സാമ്പത്തിക ശേഷി വര്‍ദ്ധിച്ചതിന്റെ തെളിവാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

ഈ വര്‍ഷം അഞ്ചു മാസത്തിനിടെ 59,000 പുതിയ കാറുകളാണ് അയര്‍ലണ്ടില്‍ വിറ്റഴിച്ചത്. വാണിജ്യ ഉപയോഗത്തിനുള്ള വാഹനങ്ങളുടെ വില്‍പ്പനയും വര്‍ദ്ധിച്ചു. 7,600 വാണിജ്യ വാഹനങ്ങളാണ് ഈ വര്‍ഷം ഇതുവരെ വിറ്റഴിച്ചത്. 

Scroll To Top