Saturday December 03, 2016
Latest Updates

സാമ്പത്തിക പ്രതിസന്ധി: ജനത്തെ പിഴിയാന്‍ ധനവകുപ്പ്; നികുതിഭാരം കൂടും

സാമ്പത്തിക പ്രതിസന്ധി: ജനത്തെ പിഴിയാന്‍ ധനവകുപ്പ്; നികുതിഭാരം കൂടും

തിരുവനന്തപുരം: ബാര്‍ അടച്ചു പൂട്ടലിനെ തുടര്‍ന്നുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക്. ഭൂമിയുടെ ന്യായവില കൂട്ടാനും വിവിധ നികുതികള്‍ കൂട്ടാനുമുള്ള നിര്‍ദ്ദേശങ്ങളാണ് ധനവകുപ്പ് മുന്നോട്ട് വച്ചിരിക്കുന്നത്. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ സാമ്പത്തിക അച്ചടക്ക നടപടികള്‍ ചര്‍ച്ച ചെയ്യും.

ജനങ്ങളില്‍ നിന്ന് എതിര്‍പ്പ് ക്ഷണിച്ചു വരുത്തുന്ന തീരുമാനമാണെങ്കിലും കടുത്ത സാമ്പത്തിക നിയന്ത്രണമില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. ഭൂമിയുടെ ന്യായവില 50 ശതമാനം കൂട്ടണമെന്നാണ് രജിസ്‌ട്രേഷന്‍ വകുപ്പിന്റെ നിര്‍ദ്ദേശം. ജലക്കരം കൂട്ടണമെന്ന് ജലവിഭവ വകുപ്പും ശുപാര്‍ശ ചെയ്തിട്ടുണ്ട്. 2500 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള വീടുകള്‍ക്ക് ആഡംബര നികുതി ഏര്‍പ്പെടുത്തും വലിയ കെട്ടിടങ്ങളുടെ നികുതി വര്‍ദ്ധിപ്പിക്കും.

ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ക്ക് നികുതി കൂടും. ഒന്നിലധികം കാറുകളുള്ളവരില്‍ നിന്നും കൂടുതല്‍ നികുതി പിരിക്കും. ചെലവ് നിയന്ത്രിക്കാന്‍ ധന വകുപ്പിനോട് ആലോചിക്കാതെ പുതിയ തസ്തികകള്‍ സൃഷ്ടിക്കരുതെന്നു ധനവകുപ്പ് മറ്റ് വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

Scroll To Top