Friday December 09, 2016
Latest Updates

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ കഞ്ചാവ് കൃഷി ചെയ്യാന്‍ അനുവദിക്കണമെന്ന് ഐറിഷ് പാര്‍ലിമെന്റില്‍ ബില്ല് വരുന്നു

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ കഞ്ചാവ് കൃഷി ചെയ്യാന്‍ അനുവദിക്കണമെന്ന് ഐറിഷ് പാര്‍ലിമെന്റില്‍ ബില്ല് വരുന്നു

റോസ് കോമണ്‍ : കഞ്ചാവ് കൃഷി ചെയ്തു കാശുണ്ടാക്കാന്‍ ജനങ്ങളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐറിഷ് പാര്‍ലിമെന്റില്‍ ബില്ല് വരുന്നു.കഞ്ചാവ് നിരോധനവുമായി ബന്ധപ്പെട്ട പുതിയ രൂപരേഖയുമായാണ് റോസ്‌കോമണ്‍ റ്റി ഡി ലൂക് മിംഗ് ഫ്‌ലനഗന്‍ രംഗത്ത് വരുന്നതെങ്കിലും ഫലത്തില്‍ കഞ്ചാവ് കൃഷിയുടെ പ്രോത്സാഹനമാണ് ലക്ഷ്യം.

കന്നബിസ് റഗുലേഷന്‍ ബില്‍ 2013 പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കവെയാണ് റോസ് കോമണ്‍ റ്റി ഡി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

നിയപരമായ രീതിയില്‍ കഞ്ചാവിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും അതുവഴി രാജ്യത്തിന് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന പദ്ധതിയെക്കുറിച്ച് ഫ്‌ലനഗന്‍ വിശദീകരിച്ചത്.

കന്നബിക്ക് ലീഗലൈസേഷന്‍ നല്‍കുക വഴി 300 മില്ല്യണ്‍ യൂറോയുടെ ടാക്‌സ് വരുമാനം ഈ വിഭാഗത്തില്‍ നിന്നും സര്‍ക്കാരിന് കൈവരിക്കാന്‍ സാധിക്കുമെന്നാണ് ഫ്‌ലനഗന്റെ കണക്കുകൂട്ടല്‍. ഇതൊരു ഊഹക്കണക്കുമാത്രമാണെന്നും യഥാര്‍ത്ഥത്തില്‍ എത്ര തുക ഇത്തരത്തില്‍ സംവരിക്കാന്‍ കഴിയുമെന്ന് ഇപ്പോള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരത്തില്‍ പണം സംവരിക്കാന്‍ സാധിക്കുകയാണെങ്കില്‍ ബജറ്റു കട്ടുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സഹായ ധനങ്ങളും മറ്റും സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്നും ഫ്‌ലനഗന്‍ പറഞ്ഞു.

ഇപ്പോള്‍ ബില്ല് പാസ്സാക്കുകയാണെങ്കില്‍ നവംബര്‍ 5,6 തീയതികളില്‍ ഇത് സഭയില്‍ ചര്‍ച്ചയ്ക്ക് വയ്ക്കും.

കന്നബിയെ ചികിത്സാമരുന്നു നിര്‍മ്മാണത്തിനായി ഉപയോഗിക്കുക, വീടുകളില്‍ കന്നബി കൃഷി ചെയ്യുകയാണെങ്കില്‍ ഏറ്റവും കൂടിയത് ആറെണ്ണം മാത്രം കൃഷിചെയ്യാന്‍ അനുവദിക്കുക, ഒരൗണ്‍സ് കന്നബി മാത്രം വ്യക്തി ഉടമസ്ഥതയില്‍ വെക്കാന്‍ അനുവദിക്കുക, കന്നബിസ് സോഷ്യല്‍ ക്ലബുകള്‍ രൂപീകരിക്കുക, ഒരു ക്ലബില്‍ കൂടിയത് 50 അംഗങ്ങള്‍ മാത്രം, ഇവര്‍ 300 ചെടികളില്‍ കൂടുതല്‍ ലാഭ വിളവെടുക്കരുത്,
കന്നബി കൃഷി നിയന്ത്രിണത്തിനായും വ്യാപാരകാര്യത്തിനായും, പരസ്യനിയന്ത്രണത്തിനായും കന്നബി റഗുലേറ്ററി അതോറിറ്റി രൂപീകരിക്കുക, കന്നബി ഉപയോഗ നിയന്ത്രണത്തിനും സുരക്ഷിതത്വത്തിനുമായി കാര്‍ഷിക വകുപ്പിലെയും കൃഷി വകുപ്പിലെയും മന്ത്രിമാരുടെ അറിയിപ്പും ഉള്‍പ്പെടുത്തുക എന്നിവയൊക്കെയാണ് ബില്ലില്‍ പറഞ്ഞിരിക്കുന്ന നിയന്ത്രണങ്ങളും തീരുമാനങ്ങളും.

നിയമ പ്രാബല്യത്തോടെ അല്ലാതെ വില്‍പ്പന നടത്തുന്നവരില്‍ നിന്ന് ചെറുപ്പക്കാരെ രക്ഷിക്കാന്‍ ഈ ബില്ല് സഹായകമാകുമെന്നാണ് ഫ്‌ലനഗന്‍ പറയുന്നത്. കന്നബിയുടെ ലീഗലൈസേഷന്‍ നിമിത്തം ഉണ്ടാകാന്‍ സാധ്യതയുള്ള സാമൂഹിക, ആരോഗ്യ, സാമ്പത്തിക ലാഭങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കാന്‍ ‘നോര്‍മല്‍ അയര്‍ലണ്ട്’ എന്ന പുതിയ സംഘത്തെ രൂപീകരിക്കാനും ഫ്‌ലനഗന്‍ പദ്ധതിയിടുന്നുണ്ട്.
ഹോട്ട് പ്രസ്സിന്റെ അസിസ്റ്റന്റ് എഡിറ്റര്‍ സ്റ്റുവര്‍ട്ട് ക്ലാര്‍ക്ക്, ഡോക്ടര്‍ ഗാരറ്റ് മക്ഗവന്‍, ഡോക്ടര്‍ കാതല്‍ ഒ’സുലോബിന്‍ തുടങ്ങിയവര്‍ ഈ പുതിയ സംഘത്തില്‍ ഉള്‍പ്പെടും.like-and-share

Scroll To Top