Tuesday December 06, 2016
Latest Updates

സാമ്പത്തിക നിയന്ത്രണം പിന്‍വലിക്കരുതെന്ന് ഐറിഷ് ഫിസ്‌ക്കല്‍ കൌണ്‍സില്‍

സാമ്പത്തിക നിയന്ത്രണം പിന്‍വലിക്കരുതെന്ന് ഐറിഷ് ഫിസ്‌ക്കല്‍ കൌണ്‍സില്‍

ഡബ്ലിന്‍: ഒക്ടോബര്‍ ബജറ്റില്‍ കടുത്ത സാമ്പത്തിക നിയന്ത്രണ നടപടികള്‍ സര്‍ക്കാര്‍ പിന്‍വലിച്ചേക്കുമെന്ന സൂചനകള്‍ക്കിടെ സാമ്പത്തിക നിയന്ത്രണം പിന്‍വലിക്കരുതെന്ന് ഐറിഷ് ഫിസ്‌ക്കല്‍ അഡ്‌വൈസറി കൌണ്‍സില്‍. സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുന്‍പ് പ്രഖ്യാപിച്ചിരുന്ന 2 ബില്യന്‍ യൂറോയുടെ ചെലവു ചുരുക്കല്‍ നടപടിയുമായി മുന്നോട്ട് പോകണമെന്നും ഫിസ്‌ക്കല്‍ കൌണ്‍സില്‍ ആവശ്യപ്പെട്ടു. 

ഐറിഷ് സാമ്പത്തിക രംഗം പഴയ പ്രതാപത്തിലേക്ക് മടങ്ങിവരാന്‍ കുറച്ച് നാളുകള്‍ കൂടി സാമ്പത്തിക നിയന്ത്രണം തുടരേണ്ടി വരുമെന്നാണ് ഫിസ്‌ക്കല്‍ കൌണ്‍സിലിന്റെ വാദം. നികുതി വര്‍ദ്ധന ഉണ്ടാകില്ലെന്നും കടുത്ത ചെലവ് ചുരുക്കല്‍ നടപടികള്‍ ഉണ്ടാകില്ലെന്നും ധനമന്ത്രി മൈക്കല്‍ നൂനന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിന് പിന്നാലെയാണ് കടുത്ത സാമ്പത്തിക നിയന്ത്രണത്തിനായി വാദിച്ച് ഫിസ്‌ക്കല്‍ കൌണ്‍സില്‍ രംഗത്ത് വന്നത്. 

സാമ്പത്തിക നയം സംബന്ധിച്ച് സര്‍ക്കാരിനെ ഉപദേശിക്കുന്ന സമിതിയാണ് ഫിസ്‌ക്കല്‍ കൌണ്‍സില്‍. സാമ്പത്തിക വിദഗ്ദന്‍ പ്രൊഫ. ജോണ്‍ മക്ഹാലെയാണ് കൌണ്‍സില്‍ അധ്യക്ഷന്‍. ഇത് ആദ്യമായാണ് ബജറ്റിന് മുന്നോടിയായി കടുത്ത സാമ്പത്തിക നിയന്ത്രണം പിന്‍വലിക്കരുതെന്ന് ആവശ്യപ്പെട്ട് ഫിസ്‌ക്കല്‍ കൌണ്‍സില്‍ രംഗത്ത് വരുന്നത്.

Scroll To Top