Wednesday December 07, 2016
Latest Updates

സാമ്പത്തിക തകര്‍ച്ച പ്രവചനം :മോര്‍ഗന്‍ കെല്ലിയുടെ മുന്നറിയിപ്പ് കാര്യമായെടുക്കുമെന്ന് ധനകാര്യ മന്ത്രി

സാമ്പത്തിക തകര്‍ച്ച പ്രവചനം :മോര്‍ഗന്‍ കെല്ലിയുടെ മുന്നറിയിപ്പ് കാര്യമായെടുക്കുമെന്ന് ധനകാര്യ മന്ത്രി

ഡബ്ലിന്‍ :ഐറിഷ് സാമ്പത്തിക വിദഗ്ദന്‍ മോര്‍ഗാന്‍ കെല്ലി നല്‍കിയ മുന്നറിയിപ്പ് വളരെ ഗൗരവത്തോടെ എടുക്കുമെന്ന് ധനമന്ത്രി മൈക്കല്‍ നൂനന്‍. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഐറിഷ് ബാങ്കുകളുടെ നാശത്തിന് വഴിയൊരുക്കാന്‍ പോവുകയാണെന്നായിരുന്നു കഴിഞ്ഞ ദിവസം മോര്‍ഗാന്‍ കെല്ലി മുന്നറിയിപ്പ് നല്‍കിയത്.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് എസ്എംഇ ബാങ്ക് ലോണുകള്‍ തുടച്ചുമാറ്റുന്നതിലൂടെ വളരെ വലിയ വിഭാഗം സാമ്പത്തിക മേഖലയും തുടച്ചുനീക്കപ്പെടുമെന്നും ഡബ്ലിന്‍ യൂനിവേഴ്‌സിറ്റി കോളേജില്‍ നടത്തിയ പഠന ക്ലാസില്‍ വച്ച് പ്രൊഫസര്‍ കെല്ലി പറഞ്ഞിരുന്നു.

ഐറിഷ് ബാങ്കുകളുടെ തകര്‍ച്ചയുടെ ആഴം കണക്കാക്കിയ ആദ്യ സാമ്പത്തിക വിദഗ്ദ്ധന്‍ കൂടിയായ കെല്ലി പറയുന്നത് സാമ്പത്തിക മേഖലയില്‍ യഥാര്‍ത്ഥ ദുരന്തം വരാന്‍ പോകുന്നതേയുള്ളൂവെന്നാണ്.
വളരെ മികച്ച സാമ്പത്തിക വിദഗ്ദ്ധന്‍ തന്നെയാണ് കെല്ലിയെന്നും അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ വാക്കുകളെ സര്‍ക്കാര്‍ എന്നും ഗൗരവത്തോടെ എടുക്കാറുണ്ടെന്നും മൈക്കല്‍ നൂനന്‍ പറഞ്ഞു.

ഐറിഷ് ബാങ്കുകള്‍ ചെറുതും വലുതുമായ സംരംഭങ്ങള്‍ക്കായി താഴ്ന്ന നിരക്കില്‍ ലോണ്‍ നല്‍കുകയാണെങ്കില്‍ അത് വളരെ മോശപ്പെട്ട അവസ്ഥയിലേക്ക് ബാങ്കുകളെ എത്തിക്കുമെന്നും ഡബ്ലിന്‍ യൂനിവേഴ്‌സിറ്റി കോളേജില്‍ വച്ച് നടത്തിയ ഇകണോമിക് സൊസൈറ്റി യോഗത്തില്‍ വച്ച് സംസാരിക്കവേ പ്രൊഫസര്‍ കെല്ലി അഭിപ്രായപ്പെട്ടു.

ബാങ്ക് ഓഫ് അയര്‍ലണ്ട് എസ്എംഇ ലോണുകളുടെ 90ശതമാനത്തോളവും പുനക്രമീകരിച്ചുകഴിഞ്ഞു. അതേപോലെ എഐബി 65 ശതമാനവും. എസ്എംഇയുടെ കാര്യത്തില്‍ ഇപ്പോള്‍ പ്രശ്‌നമില്ലെന്നാണ് സെന്‍ട്രല്‍ ബാങ്ക് അഭിപ്രായപ്പെട്ടിരിക്കുന്നത്.

മോര്‍ഗാന്‍ കെല്ലിയുടെ മുന്നറിയിപ്പിനെ കുറിച്ച് വിശദമായി പരിശോധനകള്‍ നടത്തണമെന്നും ആവശ്യമാണെങ്കില്‍ ഇവിടെ ആരോപണ വിധേയമായിരിക്കുന്ന സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ തന്നെ കെല്ലിയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തുമെന്നും പ്രശ്‌നപരിഹാരത്തിന് അത് വളരെ സഹാകരമായിരിക്കുമെന്നും ധനകാര്യമന്ത്രി പറഞ്ഞു .മോര്‍ഗാന്‍ കെല്ലിയുടെ അഭിപ്രായങ്ങള്‍ ഇന്നലെ രാജ്യമൊട്ടാകെ ചര്‍ച്ചചെയ്യപ്പെട്ട പ്രധാന വിഷയമായിരുന്നു

Scroll To Top