Thursday December 08, 2016
Latest Updates

സാമൂഹിക പ്രശ്നങ്ങളെ നേരിടാനായി ഡബ്ലിനില്‍ പുതുസംരംഭങ്ങള്‍..

സാമൂഹിക പ്രശ്നങ്ങളെ നേരിടാനായി ഡബ്ലിനില്‍ പുതുസംരംഭങ്ങള്‍..

ഡബ്ലിന്‍:സാമൂഹിക പ്രശ്നങ്ങളെ നേരിടാനായി ഡബ്ലിനില്‍ ആരംഭിച്ച പുതുസംരംഭങ്ങള്‍ ശ്രദ്ധ നേടുന്നു. കഴിഞ്ഞയാഴ്ച്ച ആരംഭിച്ച ‘ഫുഡ് ക്ലൗഡ്’ എന്ന സംരംഭം രാജ്യത്തെ പട്ടിണിയില്‍ നിന്നും കരകയറ്റുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ഫുഡ്ക്ലൗഡ്, ഫുഡ് റീട്ടെയ്ലര്‍മാരില്‍ നിന്നും ബാക്കി വരുന്ന ഭക്ഷണം ചാരിറ്റികള്‍ക്കും മറ്റുമായി എത്തിച്ചു നല്‍കുകയാണ് ചെയ്യുന്നത്. ബിയ ഫുഡ് ഇനിഷ്യേറ്റിവിന്റെ സഹായത്തോടെയാണ് ഭക്ഷണ വിതരണം. ബിസിനസിനൊപ്പം തന്നെ സാമൂഹികമായ നന്മകളും കൂട്ടിച്ചേര്‍ക്കുകയാണ് ഇവരുടെ ഉദ്ദേശ്യം.

ഫുഡ് ക്ലൗഡിനു പുറമെ കോഡര്‍ ഡോജോ, പിയത്ത ഹൗസ്, ചേഞ്ച് എക്സ് എന്നിങ്ങനെയുള്ള സംരംഭങ്ങളും ബിസിനസിനൊപ്പം സമൂഹത്തിന് നന്മ ചെയ്യണം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവയാണ്.

രാജ്യത്തെ മികച്ച സംരംഭകര്‍ക്കുള്ള സോഷ്യല്‍ ‘ഇന്നൊവേഷന്‍ ഫണ്ട് 2017,’ വരുന്ന ഡിസംബര്‍ 7ാം തീയതി പ്രഖ്യാപിക്കാനിരിക്കുകയാണ്.

Scroll To Top