Saturday December 10, 2016
Latest Updates

സാന്‍വിച്ചുമായി വരുന്നു സബ് ബേ:ഈ വര്‍ഷം പുതിയ 400 തൊഴിലവസരങ്ങള്‍

സാന്‍വിച്ചുമായി വരുന്നു സബ് ബേ:ഈ വര്‍ഷം പുതിയ 400 തൊഴിലവസരങ്ങള്‍

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ തൊഴിലന്വേഷകരായ ഒട്ടേറെപ്പേര്‍ക്ക് ആശ്വാസവുമായി എത്തിയിരിക്കുകയാണ് സബ് ബേ. അമേരിക്കന്‍ സാന്‍വിച്ച് ചെയിന്‍ സബ് ബേ.അടുത്ത ആറു വര്‍ഷക്കാലത്തേക്ക് അയര്‍ലണ്ടിലേക്ക് കൊണ്ടുവരാന്‍ പോകുന്നത്
1,800റോളം പുത്തന്‍ തൊഴിലവസരങ്ങളാണ്.

പുതുതായി 180 സ്‌റ്റോറുകള്‍ അയര്‍ലണ്ടില്‍ വിവിധ ഭാഗങ്ങളിലായി തുറന്നു പ്രവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. 40 പുതിയഷോപ്പുകളിലായി നാനൂറോളം പുതിയ തൊഴിലവസരങ്ങള്‍ ഈ വര്‍ഷം തന്നെ
സൃഷ്ടിക്കപ്പെടും.

ഇപ്പോള്‍ കമ്പനിക്ക് അയര്‍ലണ്ടില്‍ മാത്രമായി 117 സ്റ്റോറുകളാണ് ഉള്ളത്.ഇവിടെ ആകെ 809പേര്‍ തൊഴില്‍ ചെയ്യുന്നുമുണ്ട്.
ഈ വര്‍ഷം മാത്രമായി 5 മില്ല്യന്‍ യൂറോയാണ് കമ്പനി നിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്. ഉപഭോക്താക്കള്‍ കൂടുതലായി അവരുടെ സാന്‍വിച്ചുകള്‍ ആവശ്യപ്പെടുന്ന സാഹചര്യം ഉണ്ടായിരിക്കുന്നതിനാല്‍ തന്നെ സ്റ്റോറുകള്‍ കൂടുതല്‍ സമയം തുറന്നു പ്രവര്‍ത്തിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

യുകെയിലെയും അയര്‍ലണ്ടിലെയും സബ് ബേ സ്റ്റോറുകള്‍ക്ക് വിജയിച്ച കഥകളാണ് പറയാനുള്ളതെന്നും  വ്യാപാരം
വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും സബ് ബേയുടെ യൂറോപിലെ അസിസ്റ്റന്റ്റീജിയണല്‍ ഡയറക്ടര്‍ മൈക് ചേറസ്റ്റ് പറഞ്ഞു.

1994 കാലഘട്ടത്തിലാണ് സബ് ബേ സ്റ്റോറുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇപ്പോള്‍ ലോകത്താകമാനം 40,000ത്തില്‍പ്പരം സ്റ്റോറുകള്‍ സബ് ബേയുടെപേരില്‍ ഉണ്ട്.സബ് ബേയുടെ തീരുമാനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ് തൊഴില്‍ വകുപ്പ്മന്ത്രിയായ റിച്ചാര്‍ഡ് ബര്‍ടണ്‍.

Scroll To Top