Friday December 09, 2016
Latest Updates

സാന്‍ഡിമൌണ്ടിലും ,കില്ലെനിയിലും നീന്തല്‍ നിരോധിച്ചു

സാന്‍ഡിമൌണ്ടിലും ,കില്ലെനിയിലും നീന്തല്‍ നിരോധിച്ചു

ഡബ്ലിന്‍: സാന്‍ഡിമൌണ്ടിലും ,കില്ലെനിയിലും നീന്തല്‍ നിരോധിച്ചു. ഡബ്ലിന്‍ സിറ്റി കൌണ്‍സിലിന്റേതാണ് തീരുമാനം. തലസ്ഥാന നഗരിയില്‍ പ്രശസ്തമായ ഈ രണ്ട് ബീച്ചുകളില്‍ നിന്ന് ശേഖരിച്ച വെള്ളത്തിന്റെ സാമ്പിളില്‍ മാലിന്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവിടെ നീന്തുന്നത് നിരോധിച്ചത്.

താല്‍ക്കാലികമായാണ് നിരോധനം ഏര്‍പ്പെടുത്തിയത്. വെള്ളിയാഴ്ച വരെ നിരോധനം നീളുമെന്നാണ് സൂചന. പുതിയ ടെസ്റ്റുകളുടെ ഫലം വെള്ളിയാഴ്ചയ്ക്കകം പുറത്ത് വരും. പുതിയ ടെസ്റ്റ് റിസല്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിരോധനം പിന്‍വലിക്കുന്ന കാര്യം തീരുമാനിക്കും.

കാലാവസ്ഥ വ്യതിയാനം മൂലം ബീച്ചുകളില്‍ എത്തിച്ചേരുന്ന മാലിന്യവും നായ്ക്കളുടെയും പക്ഷികളുടെയും വിസര്‍ജ്യ വസ്തുക്കളും ഡ്രെയിനേജ്മാലിന്യങ്ങളുമാണ് ബീച്ചില്‍ കണ്ടെത്തിയത്. സാന്‍ഡിമൌണ്ടും കില്ലെനിയും കൂടാതെ വൈറ്റ് റോക്ക് ബീച്ചിലും നീന്തല്‍ നിരോധിച്ചു. നേരത്തെ ഈ ബീച്ചുകളില്‍ നിന്ന് എടുത്ത വെള്ളം ഏറ്റവും മികച്ചത് എന്ന റിസല്‍ട്ടാണ് ലഭിച്ചിരുന്നത്.എന്നാല്‍ തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് മാലിന്യം കണ്ടെത്തിയത്.വെള്ളത്തില്‍ മാലിന്യം കലരാനിടയായ സംഭവത്തെക്കുറിച്ച് കൌണ്‍സില്‍ അന്വേഷണം ആരംഭിച്ചു

Scroll To Top