Saturday December 03, 2016
Latest Updates

സാന്തക്ലോസ് രാത്രി 9 മണിയോടെ ഐറിഷ് തീരം കടന്നു !

സാന്തക്ലോസ് രാത്രി 9 മണിയോടെ ഐറിഷ് തീരം കടന്നു !

ഡബ്ലിന്‍ :കഴിഞ്ഞ ദിവസം രാത്രി 9മണിയോടുകൂടി സാന്താക്ലോസ് അയര്‍ലണ്ടിനു മുകളിലൂടെയും പറന്നു. അദ്ദേഹത്തിന്റെ സ്വഭാവത്തിനനുസരിച്ചുള്ള ഒരു യാത്രയല്ല വിമാനം വഴിയുള്ളതെങ്കിലും ഇത്തവണ ഒരു പറക്കല്‍ യാത്രയ്ക്കു തന്നെ സാന്ത തയ്യാറാവുകയായിരുന്നു.

പകല്‍ 11 മണിയോടെയാണ് സാന്ത യാത്ര ആരംഭിച്ചത്. രാത്രി 9മണിയോടുകൂടി അയര്‍ലണ്ടില്‍ എത്തിച്ചേരുക എന്ന ഒരു ലക്ഷ്യവും ഇതിനു പിന്നില്‍ ഉണ്ടായിരുന്നു.

ഈ വര്‍ഷം അല്‍പ്പം നേരത്തെയാണ് സാന്ത അയര്‍ലണ്ടില്‍ എത്തിച്ചേര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. ഈ സമയത്ത് അയര്‍ലണ്ടിലും യുകെയിലും ഫ്രാന്‍സിലും ഒക്കെയുണ്ടായ കാലാവസ്ഥ മാറ്റങ്ങള്‍ തന്നെയാണ് ഇതിന് ഒരു പരിധി വരെ കാരണമായത്.

അയര്‍ലണ്ടിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനുള്ള സാധ്യതയായിരുന്നു കാലാവസ്ഥ നിരീക്ഷകരും പറഞ്ഞത്. വിഷമം പിടിച്ച ഒരു കാര്യമായിരുന്നു ഇത്തവണത്തെ യാത്ര എങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുട്ടികള്‍ക്കായി സമ്മാനം എത്തിച്ചുകൊടുക്കുക എന്നത് ഏതൊരു കാലാവസ്ഥയിലും സാന്തയ്ക്ക് ഇഷ്ടപ്പെട്ട ജോലി തന്നെ ആയിരുന്നു.

നോര്‍ത്ത് പോളിലെ താമസക്കാരനായ തന്നെ ഇത്തരത്തിലുള്ള കാലാവസ്ഥ ഭയപ്പെടുത്തില്ലെന്നായിരുന്നു ക്രിസ്തുമസ് പപ്പയുടെ വിശദീകരണം.
ഈസ്‌റ്റേണ്‍ റഷ്യയിലെ നോവോയ് ചാപ്ലിനോ എന്ന സ്ഥലത്തുവച്ചാണ് 11 മണിയോടെ സാന്ത തന്റെ യാത്ര ആരംഭിച്ചത്. മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട വഴി ആയിരുന്നില്ല സാന്ത തിരഞ്ഞെടുത്തത്.
റഷ്യയില്‍ നിന്നും ആരംഭിക്കുന്ന യാത്ര ഒടുവില്‍ ചെന്നു നില്‍ക്കുന്നത് അവസാന ലക്ഷ്യസ്ഥലമായ അലാസ്‌കയിലാണ്. അതിനുശേഷം വീണ്ടും തന്റെ ആര്‍ടിക് വീട്ടിലേക്ക് തിരികെപ്പോവുകയാണ് പതിവ്.
ഉച്ചയോടെ ന്യാസിലാന്‍ഡിലെത്തിയ സാന്ത 1മണിക്കാണ് ജപാനിലെത്തിയത്. അതിനു ശേഷം 20 മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം ആസ്‌ട്രേലിയയിലെ ബ്രിസ്‌ബെയിനിലും എത്തിച്ചേര്‍ന്നു.
ഐറിഷ് സമയം 6.30തോടെയാണ് സാന്ത യൂറോപ്പിലേക്ക കടന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലെ അവസാന സ്ഥലമായിരുന്നു അയര്‍ലണ്ട്. 9മണിയോടെ അയര്‍ലണ്ടിലെത്തിയ ശേഷമാണ് അറ്റ്‌ലാന്റിക് സമുദ്രം കടന്ന് യുഎസ്സിലേക്കു പോയത്.
11 മണിയോടെ തന്നെ സാന്തയെ കയറ്റി യാത്ര തുടങ്ങിയത് നൊറാഡ് ആണ്. അതായത് നോര്‍ത്ത് അമേരിക്കന്‍ എയറോസ്‌പേസ് ഡിഫന്‍സ് കമാന്‍ഡ്. ഇത്തവണത്തെ ക്രിസ്തുമസിന്റെ പ്രത്യേക പരിഗണന മിസിസ് ക്ലോസിനു തന്നെയാണെന്ന് സാന്ത പറയുന്നുണ്ടായിരുന്നു.
യാത്രയ്ക്കുള്ള ഒരുക്കങ്ങളും ഭക്ഷണവും എല്ലാം തയ്യാറാക്കിയത് മിസിസ് ക്ലോസ് ആണെന്നാണ് സാന്ത പറഞ്ഞത്. കഴിഞ്ഞതവണത്തെ ജനങ്ങളെക്കാള്‍ മികച്ച സ്വഭാവത്തിനുടമകളായി മാറാന്‍ ഈ തലമുറകള്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് മിസിസ് ക്ലോസ് അഭിപ്രായപ്പെട്ടതായും സാന്ത പറഞ്ഞു.
ലോകത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ക്രിസ്തുമസ് ആശംസകള്‍ നേരാനും സാന്ത മറന്നില്ല.

Scroll To Top