Saturday December 03, 2016
Latest Updates

സാന്ത്വനമേകുന്നവരാകാം …

സാന്ത്വനമേകുന്നവരാകാം …




എല്ലാ വര്‍ഷവും ഒക്ടോബര്‍ രണ്ടാം ശനിയാഴ്ചയാണ് ആഗോളതലത്തില്‍ ലോക സാന്ത്വന പരിചരണ ദിനമായി ആചരിക്കുന്നത്. 

ലോകമൊട്ടാകെ സാന്ത്വന പരിചരണം നല്‍കുന്ന അഭയകേന്ദ്രങ്ങളുടെയും സാന്ത്വന പരിചരണ സംഘടനകളുടെയും കൂട്ടായ്മയായ വേള്‍ഡ് വൈഡ് പാലിയേറ്റീവ് കെയര്‍ അലയന്‍സ് ആഭിമുഖ്യത്തിലാണ് ഈ ദിനാചരണം. 2005 ഒക്ടോബര്‍ എട്ടിന് ആരംഭിച്ച ദിനാചരണം ഇന്ന് ലോകമെങ്ങും ആചരിക്കുന്നു. 

സാന്ത്വന പരിചരണരംഗം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ അതിജീവിക്കാന്‍തക്കവിധം ലോകമെമ്പാടും പാലിയേറ്റീവ് കെയര്‍ കേന്ദ്രങ്ങള്‍ വ്യാപകമാക്കുക. ചികിത്സയില്ലാത്ത രോഗം നേരിടുന്നവരില്‍ ആരോഗ്യ സാന്ത്വന പരിചരണത്തെക്കുറിച്ചുള്ള അവബോധവും നിശ്ചയദാര്‍ഢ്യവും വളര്‍ത്തുക. അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം യഥാസമയം പാലിയേറ്റീവ് കെയര്‍ ലഭ്യമാക്കുന്നലേക്ക് ആവശ്യമായ സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുക തുടങ്ങിയവയാണ് ദിനാചരണത്തിന്റെ ലക്ഷ്യങ്ങള്‍ .

ലോകത്ത് പത്ത് കോടിയിലധികം ജനങ്ങളാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് . സാന്ത്വന പരിചരണത്തിലൂടെ രോഗിയെയും കുടുംബത്തെയും ഒരുപോലെ ശുശ്രൂഷിക്കുകയാണ് പ്രവര്‍ത്തകര്‍ ചെയ്യുന്നത് . ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന രോഗങ്ങളാല്‍ രോഗിക്കും കുടുംബത്തിനും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ആവോളം കുറയ്ക്കുകയാണ് സാന്ത്വന പരിചരണത്തിലൂടെ സാധ്യമാക്കുന്നത്. രോഗം തളര്‍ത്തുന്ന അവശതകള്‍ക്ക് ഒരല്‍പ്പമെങ്കിലും പരിഹാരം കണ്ടെത്തുക വഴി ജീവിക്കാനുള്ള പ്രത്യാശയാണ് പകര്‍ന്നു നല്‍കുന്നത് .സമൂഹത്തില്‍ രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങാകാന്‍ സുമനസ്സുകള്‍ക്ക് പ്രചോദനമാകട്ടെ ഈ ദിനാചരണം

Scroll To Top