Friday December 09, 2016
Latest Updates

സാന്താക്ലോസ് കുട്ടികള്‍ക്ക് സമ്മാനം കൊടുക്കരുതെന്ന് വിശ്വഹിന്ദു പരിഷത്തിന്റെ ഭീഷണി

സാന്താക്ലോസ് കുട്ടികള്‍ക്ക് സമ്മാനം കൊടുക്കരുതെന്ന് വിശ്വഹിന്ദു പരിഷത്തിന്റെ ഭീഷണി

റായ്പൂര്‍: ക്രിസ്തുമസ് ആയാല്‍ സാന്താക്ലോസ് അപ്പൂപ്പന്‍ കുട്ടികള്‍ക്ക് സമ്മാനം കൊടുക്കുന്നത് പുതിയ കാര്യമല്ല. എന്നാല്‍ ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയില്‍ സാന്താക്ലോസ് കുട്ടികള്‍ക്ക് സമ്മാനം കൊടുക്കരുതെന്ന് വിശ്വഹിന്ദു പരിഷത്തിന്റെ ഭീഷണി. ക്രിസ്ത്യന്‍ മിഷനറി സ്‌കൂളുകളില്‍ ഹിന്ദു ദേവതയായ സ്വരസ്വതിയുടെ ചിത്രം സ്ഥാപിക്കണമെന്നും ക്രിസ്ത്യന്‍ പുരോഹിതരെ അച്ചന്‍ എന്ന് വിളിക്കരുതെന്നും ആവശ്യപ്പെട്ടാണ് വിശ്വഹിന്ദു പരിഷത്ത് ആദ്യം രംഗത്ത് വന്നത്.

ഇത് അംഗീകരിച്ചതോടെയാണ് സാന്താക്ലോസ് കുട്ടികള്‍ക്ക് സമ്മാനം കൊടുക്കരുതെന്ന പുതിയ നിബന്ധനയുമായി വിഎച്ച്പി രംഗത്ത് വന്നത്. വിശുദ്ധ ചാവറയച്ചന്‍ സാമൂഹ്യ പരിഷ്‌ക്കര്‍ത്താവാണെന്ന് ജഗദല്‍പൂര്‍ രൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ പ്രസംഗിച്ചതാണ് വിഎച്ച്പിയെ ചൊടിപ്പിച്ചത്. പള്ളിക്കൊപ്പം പള്ളിക്കുടം എന്ന ആശയം ചാവറ അച്ചന്റെതായിരുന്നെന്ന് ഈ മാസം 17 നു അദ്ദേഹം പ്രസംഗിച്ചു.

ഇതില്‍ പ്രകോപിതരായാണ് വിശ്വ ഹിന്ദു പരിഷത്ത് ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ സരസ്വതിയുടെ പടം സ്ഥാപിക്കണമെന്നും പുരോഹിതരെ അച്ചന്‍ എന്ന് വിളിക്കരുതെന്നും ആവശ്യപ്പെട്ടത്. പ്രശ്‌നം വഷളായാതോടെ സഭാ നേതൃത്വവും വിഎച്ച്പിയുമായി അനുനയ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് വിഎച്ച്പി പുതിയ നിബന്ധനകള്‍ മുന്നോട്ട് വച്ചത്.

Scroll To Top