Sunday December 11, 2016
Latest Updates

സാങ്കേതിക പിഴവ് തുടര്‍ക്കഥയാകുന്നു: വീണ്ടും മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം തിരിച്ചിറക്കി

സാങ്കേതിക പിഴവ് തുടര്‍ക്കഥയാകുന്നു: വീണ്ടും മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം തിരിച്ചിറക്കി

ക്വാലാലംപൂര്‍: യാത്രാമധ്യേ വിമാനം കാണാതായതിന് പിന്നാലെ മലേഷ്യന്‍ എയര്‍ലൈന്‍സില്‍ സാങ്കേതിക പിഴവുകള്‍ തുടര്‍ക്കഥയാകുന്നു. സാങ്കേതിക തകരാറിനെ തുടര്‍ന്ന് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ഫയര്‍ഫ്‌ലൈ തിരിച്ച് ഇറക്കി. മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ബജറ്റ് എയര്‍ലൈന്‍സ് വിഭാഗത്തില്‍പ്പെടുന്ന വിമാനമാണ് ഫയര്‍ഫ്‌ലൈ.

ഇന്ന് പൂലര്‍ച്ചെ 6.55ന് പെനങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനം പതിനഞ്ച് മിനിട്ടുകള്‍ക്ക് ശേഷം തിരിച്ച് ഇറക്കുകയായിരുന്നു. വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറിലാണ് തകരാറ് കണ്ടെത്തിയത്. 64 യാത്രക്കാരും ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. ഇവരെ പിന്നീട് മറ്റൊരു വിമാനത്തില്‍ അയച്ചു.

മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ തന്നെ ബാംഗ്ലൂരിലേക്ക് പുറപ്പെട്ട മറ്റൊരു വിമാനം കഴിഞ്ഞ ദിവസം അടിയന്തരമായി നിലത്ത് ഇറക്കിയിരുന്നു. രണ്ടു മാസം മുമ്പ് 239 പേരുമായി ചൈനയിലേക്ക് പുറപ്പെട്ട വിമാനം ഇതുവരെ കണ്ടെത്തിയിട്ടുമില്ല. സാങ്കേതിക പിഴവുകള്‍ തുടര്‍ച്ചയായി ആവര്‍ത്തിക്കുന്നത് മലേഷ്യന്‍ എയര്‍ലൈന്‍സിന് തിരിച്ചടി ആയിരിക്കുകയാണ്.

Scroll To Top