Thursday December 08, 2016
Latest Updates

സാം അലക്സിന്റെ ഓര്‍മ്മകള്‍

സാം അലക്സിന്റെ ഓര്‍മ്മകള്‍

 

ഓര്‍മകള്‍ക്ക്  മരണമില്ല. നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും ഓര്‍മ്മകള്‍ തന്നെ. കഴിഞ്ഞുപോയ നിമിഷങ്ങളും കൊഴിഞ്ഞുവീണ വര്‍ഷങ്ങളും നമുക്ക് സമ്മാനിക്കുന്നത് പലതരം ഓര്‍മകളാണ്. ചിലപ്പോള്‍ അവയ്ക്ക് വാളിനേക്കാള്‍ മൂര്‍ച്ചവയ്ക്കും, അത് നമ്മുടെ മനസിനെ മുറിവേല്‍പ്പിക്കുകയും ചെയ്യും. മലയാളികള്‍ക്ക് ഓര്‍ത്തുവെക്കാന്‍ മലയാളസിനിമ ചരിത്രത്തില്‍ ഒരു നാഴികകല്ലുകൂടി പിറവിയെടുതിരിക്കുന്നു, ജീതു ജോസഫിന്‍റെ ‘മെമ്മറീസ്’.

memmariesകയ്പേറിയ ജീവിതാനുഭവങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകളില്‍ നിന്നും മോചനം നേടാന്‍ മദ്യത്തെ ആശ്രയിച്ച ചെറുപ്പക്കാരനായ പോലീസ് ഓഫീസര്‍ സാം അലക്സ്‌ ആയി പ്രിഥ്വിരാജ് ആണ് മുഖ്യവേഷത്തില്‍. തന്റെ കഥാപാത്രത്തോട് നൂറ് ശതമാനം നീതി പുലര്‍ത്താന്‍ പ്രിഥ്വിരാജിനു കഴിഞ്ഞിട്ടുണ്ടെന്നു പ്രേക്ഷകര്‍ അഭിപ്രയപ്പെട്ടു. ‘മുംബൈ പോലീസിനു’ ശേഷം പ്രിഥ്വിരാജ് അവതരിപ്പിക്കുന പോലീസ് കഥാപാത്രമാണ് സാം അലക്സ്‌. മേഖ്ന രാജും മിയ ജോര്‍ജുമാണ് നായികമാര്‍.

പ്രിഥ്വിരാജിന്‍റെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലാവുകയാണ് മെമ്മറീസിലെ സാം. ചിത്രം പ്രദര്‍ശനത്തിനു എത്തിയിട്ട് രണ്ടു വാരം പിന്നിട്ടെങ്കിലും തിയേറ്ററുകള്‍ ഇന്നും ഹൌസ് ഫുള്‍ ആയി ഓടിക്കൊണ്ടിരിക്കുകയാണ്.

ജീതു ജോസഫിന്‍റെ നാലാമത്തെ ചിത്രമാണ്‌ ‘മെമ്മറീസ്’. സുരേഷ് ഗോപിയെ നായകനാക്കി 2007ല്‍ പുറത്തിറങ്ങിയ ‘ഡിറ്റക്റ്റിവ്’ ആണ് അദ്ദേഹത്തിന്‍റെ ആദ്യ ചിത്രം. ‘മമ്മി & മീ’, മൈ ബോസ് തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍. മോഹന്‍ലാലിനെ നായകനാക്കി ഉള്ള തന്റെ അഞ്ചാം ചിത്രത്തിന്റെ പണിപുരയിലാണ് ജീതു.

Scroll To Top