Monday December 05, 2016
Latest Updates

സാംസങ് ഇന്ത്യയില്‍ മൂന്നാമത്തെ പ്ലാന്റ് നിര്‍മിക്കാനൊരുങ്ങുന്നു

സാംസങ് ഇന്ത്യയില്‍ മൂന്നാമത്തെ പ്ലാന്റ് നിര്‍മിക്കാനൊരുങ്ങുന്നു

കൊറിയന്‍ ഇലക്ട്രോണിക്‌സ് നിര്‍മ്മാണ കമ്പനിയായ സാംസങ് ഇന്ത്യയില്‍ മൂന്നാമത്തെ മൊബൈല്‍ നിര്‍മാണശാല ആരംഭിക്കുന്നു. സ്മാര്‍ട്ട്‌ഫോണ്‍ അടക്കമുള്ളവ പുതിയ പ്ലാന്റില്‍ നിര്‍മിക്കും. ഇന്ത്യയെ തങ്ങളുടെ ഏറ്റവും വലിയ വിപണിയായാണ് കാണുന്നതെന്നും, മെയ്ക്ക് ഇന്‍് ഇന്ത്യയാണ് തങ്ങളുടെ ലക്ഷ്യമെന്നും സാംസങ്ങ് വ്യക്തമാക്കി. പ്ലാന്റ് നിര്‍മിക്കാനായി ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളെയാണ് പ്രാഥമികമായി പരിഗണിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളുമായി കൂടിയാലോചനകള്‍ നടക്കുകയാണ്.

അന്തിമതീരുമാനം ഉടനുണ്ടാകും. പുതിയ പ്ലാന്റിനായി 500 മില്ല്യണ്‍ ഡോളര്‍ മുതല്‍ ഒരു ബില്ല്യണ്‍ ഡോളര്‍ വരെ നിക്ഷേപിക്കാനാണ് കമ്പനിയുടെ തീരുമാനം. പുതിയ പ്ലാന്റില്‍ നിര്‍മ്മിക്കുന്ന ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്. നോയിഡയിലും ചെന്നൈയിലുമാണ് സാംസങ്ങിന് ഇപ്പോള്‍ പ്ലാന്റുകളുള്ളത്. രാജ്യത്ത് വില്‍ക്കുന്ന 90 ശതമാനം സാസംങ്ങ് മൊബൈല്‍ ഫോണുകളും ഈ പ്ലാന്റുകളിലാണ് നിര്‍മ്മിക്കുന്നത്. പുതിയ പ്ലാന്റ് സ്ഥാപിക്കാനുള്ള സാംസങ്ങിന്റെ തീരുമാനം കേന്ദ്ര സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കൂടുതല്‍ ഉണര്‍വേകും.

 

Scroll To Top