Sunday December 11, 2016
Latest Updates

സഹോദരീ ഭര്‍ത്താവിന്റെ പണം തട്ടിയെടുക്കാന്‍ വ്യാജപരാതി; ദമ്പതികള്‍ കുടുങ്ങി

സഹോദരീ ഭര്‍ത്താവിന്റെ പണം തട്ടിയെടുക്കാന്‍ വ്യാജപരാതി; ദമ്പതികള്‍ കുടുങ്ങി

ആലപ്പുഴ: ഭര്‍തൃ സഹോദരീ ഭര്‍ത്താവിന്റെ രണ്ട് ലക്ഷം രൂപ തട്ടിയെടുക്കാന്‍ വീട്ടമ്മയും ഭര്‍ത്താവും ആസൂത്രണം ചെയ്ത വ്യാജ മോഷണകഥ മണിക്കൂറുകള്‍ക്കകം പൊളിഞ്ഞു. ആലപ്പുഴ നഗരവാസികളായ ദമ്പതികളാണ് വ്യാജമോഷണം ആസൂത്രണം ചെയ്തത്. ഭര്‍തൃ സഹോദരിയുടെ ഭര്‍ത്താവ് സൂക്ഷിക്കാന്‍ എല്‍പ്പിച്ച രണ്ട് ലക്ഷം രൂപ തട്ടിയെടുക്കാനാണ് ദമ്പതികള്‍ മോഷണം ആസൂത്രണം ചെയ്തത്.

മോഷ്ടാക്കള്‍ മുളകുപൊടി എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പണം മോഷ്ടിച്ചു എന്നായിരുന്നു ദമ്പതികളുടെ പരാതി. എന്നാല്‍ ശാസ്ത്രീയ പരിശോധനയില്‍ ദമ്പതികളുടെ കള്ളി വെളിച്ചതതായി. ശാസ്ത്രീയ പരിശോധനയില്‍ ആരും വീട്ടില്‍ അതിക്രമിച്ച് കയറിയിട്ടില്ലെന്ന് വ്യക്തമായി. വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടിയുടെ അംശം കണ്ടെത്തിയിട്ടില്ലെന്ന് ഡോക്ടറും സാക്ഷ്യപ്പെടുത്തി. പണം സൂക്ഷിച്ചിരുന്ന അലമാരിയില്‍ മറ്റ് ആരുടേയും വിരലടയാളങ്ങളും കണ്ടെത്തിയില്ല.

ഇതോടെ ദമ്പതികളുടെ കള്ളം പൊളിഞ്ഞു. ഒടുവില്‍ വിറകു പുരയില്‍ ഒളിപ്പിച്ച പണം ദമ്പതികള്‍ തന്നെ പോലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു. ആലപ്പുഴ നോര്‍ത്ത് സി.ഐ കെ. മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ചത്. ഒടുവില്‍ ദമ്പതികള്‍ മാപ്പ് ചോദിച്ച് മോഷണ പരാതി പിന്‍വലിച്ചതോടെ കേസെടുക്കാതെ ഇവരെ വിട്ടയച്ചു.

Scroll To Top