Monday December 05, 2016
Latest Updates

സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ ദുഃഖമുണ്ടെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്

സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ ദുഃഖമുണ്ടെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്

ന്യൂഡല്‍ഹി; സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ ദുഃഖമുണ്ടെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. മറ്റുള്ളവര്‍ ചെയ്യുന്ന കാര്യങ്ങളില്‍ തനിക്ക് നിയന്ത്രണമില്ലെന്നായിരുന്നു സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നതിനെക്കുറിച്ച് മന്‍മോഹന്‍ സിംഗ് പ്രതികരിച്ചത്. ഇന്നലെയാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സഹോദരന്‍ ദില്‍ജിത്ത് സിംഗ് കോഹ്ലി ബിജെപിയില്‍ ചേര്‍ന്നത്.

അമൃത്സറില്‍ നടന്ന റാലിയില്‍ നരേന്ദ്ര മോഡിയുടെ സാന്നിധ്യത്തിലാണ് മന്‍മോഹന്‍ സിംഗിന്റെ സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നത്. ദില്‍ജിത് സിംഗ് പാര്‍ട്ടിയില്‍ ചേരുന്നത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് മോഡി അദ്ദേഹത്തെ സ്വാഗതം ചെയ്ത് കൊണ്ട് പറഞ്ഞിരുന്നു. മന്‍മോഹന്‍ സിംഗിനെ കോണ്‍ഗ്രസ് പരിചരിച്ച രീതിയില്‍ താന്‍ അതൃപ്തനാണെന്നും ഇക്കാരണത്താലാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും ദില്‍ജിത് സിംഗ് പറഞ്ഞു. പത്ത് വര്‍ഷത്തെ യുപിഎ സര്‍ക്കാരിന്റെ കാലയളവില്‍ മന്‍മോഹന്‍ സിംഗിന് കോണ്‍ഗ്രസ് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്കിയില്ലെന്നും കോഹ്ലി കുറ്റപ്പെടുത്തി.

മന്‍മോഹന്‍ സിംഗിന്റെ മറ്റ് കുടുംബാംഗങ്ങളും ദില്‍ജിത് സിംഗിന്റെ തീരുമാനത്തെ കുറ്റപ്പെടുത്തി. ദില്‍ജിത് സിംഗിന്റെ തീരുമാനത്തില്‍ ദുഃഖമുണ്ടെന്നും എന്നാല്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നു എന്നും മറ്റ് കുടുംബാംഗങ്ങള്‍ പറഞ്ഞു. രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ച നേതാവാണ് മന്‍മോഹന്‍ സിംഗ് എന്ന അദ്ദേഹത്തിന്റെ ചെറുമകന്‍ രണ്‍ദീപ് സിംഗ് പറഞ്ഞു.

Scroll To Top