Saturday December 10, 2016
Latest Updates

സവിത ഹാലപ്പനവറുടെ മരണം: നഴ്‌സുമാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി

സവിത ഹാലപ്പനവറുടെ മരണം: നഴ്‌സുമാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി

ഗാല്‍വെ: ഗര്‍ഭഛിദ്രം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ യുവതി സവിത ഹാലപ്പനവര്‍ മരിച്ച സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി. ഗാല്‍വെയിലെ യൂണിവേഴ്‌സിറ്റി ആശുപത്രി ജീവനക്കാര്‍ക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. സവിതയെ ചികിത്സിച്ച മെഡിക്കല്‍ സംഘത്തില്‍ ഉള്‍പ്പെട്ട 30 ല്‍ 21 ജീവനക്കാര്‍ക്കെതിരെയും അച്ചടക്ക നടപടി സ്വീകരിച്ചു.

സവിതയുടെ മരണത്തെ തുടര്‍ന്ന് ഹോസ്പിറ്റല്‍ ഗ്രൂപ്പ് നിയമിച്ച റിവ്യൂ പാനല്‍ നടത്തിയ അന്വേഷണത്തില്‍ തൃപ്തികരമായ മറുപടി നല്‍കാന്‍ സാധിക്കാതിരുന്ന ജീവനക്കാര്‍ക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. 2012 ഒക്ടോബറിലായിരുന്നു സവിത മരിച്ചത്. ഒരു വിഭാഗം ജീവനക്കാര്‍ക്കെതിരെ റിട്ടന്‍ വാണിംഗ് നല്‍കാനും ജീവനക്കാരുടെ ചുമതലകളെക്കുറിച്ച് കൌണ്‍സിലിംഗ് നല്‍കാനും സമിതി തീരുമാനിച്ചു.

2012 ഒക്ടോബര്‍ 28 നാണ് ഗാല്‍വെയിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ വച്ച് ഇന്ത്യന്‍ യുവതി സവിത ഹാലപ്പനവര്‍ മരണമടഞ്ഞത്. സവിത മരിക്കുമ്പോള്‍ അവര്‍ 17 ആഴ്ച ഗര്‍ഭിണിയായിരുന്നു. സംഭവം ലോകവ്യാപകമായി അയര്‍ലണ്ടിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ക്ഷണിച്ച് വരുത്തി. അയര്‍ലണ്ടിലെ ഗര്‍ഭഛിദ്ര നിയമം പരിഷ്‌ക്കരിക്കണമെന്ന് വ്യാപകമായി ആവശ്യമുയര്‍ന്നു.

Scroll To Top