Tuesday December 06, 2016
Latest Updates

സവിത: ദ ട്രാജഡി ഷൂക് എ നാഷന്‍:പുതിയ പുസ്തകം

സവിത: ദ ട്രാജഡി ഷൂക് എ നാഷന്‍:പുതിയ പുസ്തകം

ഡബ്ലിന്‍ :വായനക്കാരുടെ മനസുകളെ അല്പമെങ്കിലും ചിന്തിപ്പിക്കുകയും പ്രതികരിപ്പിക്കുകയും ചെയ്യാന്‍ സവിതയുടെ ജീവിതകഥയുമായി ഒരു പുതിയ പുസ്തകം പുറത്തിറങ്ങി.
സവിതയുടെ ജീവിതകഥ തന്നെ വളരെയധികം ദുഖിതയാക്കിയെന്ന് മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി മേരി ഒ’റോര്‍ക് പറഞ്ഞു. ‘സവിത: ദ ട്രാജഡി ഷൂക് എ നാഷന്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുന്‍ മന്ത്രി. ഇതില്‍ എഴുതിയിരിക്കുന്ന ഒട്ടേറെ ജീവിത സന്ദര്‍ഭങ്ങള്‍ തന്നെ വളരെ നേരം പിടിച്ചുനിര്‍ത്തിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒട്ടേറെ സന്ദര്‍ഭങ്ങള്‍ കടന്നുപോവാന്‍ കഴിയാത്ത രീതിയില്‍ വായനക്കാരെ പിടിച്ചുലയ്ക്കുമെന്നും അതിലെ വേദന വാക്കുകളാല്‍ വിവരിച്ചിരിക്കുകയാണെന്നും മേരി ഒ’റോര്‍ക് പറഞ്ഞു.
ഭാവനകള്‍ അലങ്കരിച്ച ഒരു പുസ്തകമല്ല അതെന്നും യഥാര്‍ത്ഥ ജീവിതമാണ് വരച്ചുചേര്‍ത്തിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ഐറിഷ് ടൈംസ് പത്രപ്രവര്‍ത്തകയായ കിറ്റി ഹോളണ്ടാണ് പുസ്തകത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സവിത ഹാലപ്പനവര്‍ മരിച്ചതുമായി ബന്ധപ്പെട്ടതും ഗാല്‍വേ യൂനിവേഴ്‌സിറ്റി ആശുപത്രി അധികൃതരുടെ അനാസ്ഥയെ ചൂണ്ടിക്കാട്ടിയും ഒരു വര്‍ഷം മുന്‍പ് വാര്‍ത്ത പ്രസിദ്ധീകരിച്ചത് കിറ്റി ഹോളണ്ടായിരുന്നു.
സവിത ഹാലപ്പനവറിന്റെ മരണം ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട പല നിയമമാറ്റങ്ങള്‍ക്കും വഴിയൊരുക്കിയതായും തന്റെ ഭാര്യയ്ക്ക് നേരിട്ട ദാരുണ അനുഭവങ്ങള്‍ പ്രവീണ്‍ പ്രസിദ്ധീകരിച്ചതിലൂടെ ജനമനസുകളില്‍പോലും ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട മറ്റൊരു ചിത്രം തെളിഞ്ഞതായും നേരി ഒ’റോര്‍ക് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ വംശജയായ സ്‌നേഹമയിയായ ഭാര്യയുടെയും മകളുടെയും ഒക്കെ സ്ഥാനം അലങ്കരിച്ച സവിത എന്ന യഥാര്‍ത്ഥ പെണ്‍കുട്ടിയുടെ ജീവിതമാണ് വരച്ചുചേര്‍ത്തിരിക്കുന്നതെന്നും യൂറോപ്പിലേക്ക് ഭര്‍ത്താവിന്റെ കൂടെ ജീവിചത സ്വപ്‌നങ്ങള്‍ക്ക് നിറം പകരാന്‍ വന്ന പെണ്‍കുട്ടിയായിരുന്നു അവളെന്നും മുന്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു.
വളരെയധികം പരിചയമുള്ള ആര്‍ക്കോ സംഭവിച്ച ദുരന്തമായാണ് പുസ്ചതകം വായിച്ചശേഷം അനുഭവപ്പെട്ടതെന്നും എന്നാല്‍ ആരാണെന്നു പോലും അറിയാത്ത ഒരു പെണ്‍കുട്ടിയായിരുന്നു അതെന്നും ഇപ്പോള്‍ ഏവര്‍ക്കും സവിതയെ വളരെ നന്നായി തന്നെ അറിയാമെന്നും മേരി ഒ’റോര്‍ക് പറഞ്ഞു.like-and-share

Scroll To Top