Saturday December 03, 2016
Latest Updates

സലിം കുമാറിന്റെ പോരാട്ടം വിജയം കണ്ടു; സംസ്ഥാന സര്‍ക്കാര്‍ ഹാസ്യനടനുള്ള പുരസ്‌ക്കാരം നിര്‍ത്തലാക്കുന്നു

സലിം കുമാറിന്റെ പോരാട്ടം വിജയം കണ്ടു; സംസ്ഥാന സര്‍ക്കാര്‍ ഹാസ്യനടനുള്ള പുരസ്‌ക്കാരം നിര്‍ത്തലാക്കുന്നു

സലിം കുമാറിന്റെ പോരാട്ടം വിജയംകണ്ടു. വരുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മുതല്‍ മികച്ച ഹാസ്യനടനുള്ള പുരസ്‌ക്കാരം നിര്‍ത്തലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായ സമിതിയാണ് ഹാസ്യ നടനുള്ള അവാര്‍ഡ് നിര്‍ത്തലാക്കാന്‍ ശുപാര്‍ശ ചെയ്തത്.

ഹാസ്യനടന് പ്രത്യേക അവാര്‍ഡ് നല്കുന്നെകില്‍ കരുണം, വീരം തുടങ്ങിയ എല്ലാ രസങ്ങള്‍ക്കും പ്രത്യേക അവാര്‍ഡ് നല്കണമെന്ന് സലിം കുമാര്‍ വിമര്‍ശിച്ചിരുന്നു. സിനിമ മേഖലയില്‍ നിന്നുള്ള മറ്റു താരങ്ങളും ഹാസ്യനടനുള്ള പ്രത്യേക അവാര്‍ഡിനെതിരെ രംഗത്ത് വന്നിരുന്നു.

ഹാസ്യ നടന് പ്രത്യേകമായി അവാര്‍ഡ് നല്‍കുന്നത് നടനെ അപമാനിക്കലാണെന്നും നവരസങ്ങളില്‍ ഒന്നായ ഹാസ്യത്തിന് പ്രത്യേകമായി അവാര്‍ഡ് നല്‍കേണ്ടതില്ലെന്നും സിനിമ മേഖലയില്‍ തന്നെയുള്ള പലരും അഭിപ്രായപ്പെട്ടിരുന്നു.

ഇത്തവണ ദേശീയ പുരസ്‌ക്കാരത്തിനു അര്‍ഹനായ സുരാജിന് സംസ്ഥാന സര്‍ക്കാര്‍ ഹാസ്യ നടനുള്ള അവാര്‍ഡ് നല്കിയത് ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം പുനപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമിതിയെ നിയമിച്ചത്.

Scroll To Top