Friday December 09, 2016
Latest Updates

സലിംകുമാര്‍ സംവിധായകനാകുന്നു

സലിംകുമാര്‍ സംവിധായകനാകുന്നു

ദേശീയ പുരസ്‌ക്കാര ജേതാവായ സലിംകുമാര്‍ സംവിധായകനാകുന്നു. ഭിന്നശേഷിയുള്ള കുട്ടികളെ കേന്ദ്ര കഥാപാത്രമാക്കിയാണ് സലിംകുമാര്‍ തന്റെ പ്രഥമ സംവിധാന സംരംഭം ഒരുക്കുന്നത്. കംപാര്‍ട്ട്‌മെന്റ് എന്നാണ് ചിത്രത്തിന്റെ പേര്. ഒന്നര വര്‍ഷം നീണ്ട യാത്രകള്‍ക്കും ഗവേഷണത്തിനും ശേഷമാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്ന് സലിംകുമാര്‍ പറഞ്ഞു.

ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതിന് ഭിന്നശേഷിയുള്ള കുട്ടികള്‍ പഠിക്കുന്ന നിരവധി സ്‌കൂളുകള്‍ സന്ദര്‍ശിച്ചതായും സലിംകുമാര്‍ പറഞ്ഞു. ഭിന്നശേഷിയുള്ള കുട്ടികള്‍ കേന്ദ്രകഥാപാമ്രാകുന്ന ചിത്രമെന്ന നിലയില്‍ ചിത്രം ഗിന്നസ് ബുക്കിലും ഉള്‍പ്പെടുത്തുമെന്ന് സലിംകുമാര്‍ അറിയിച്ചു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഗിന്നസ് ബുക്ക് അധികൃതരെ സമീപിച്ചിട്ടുണ്ട്. ചിത്രം ഫെബ്രുവരിയില്‍ റിലീസ് ചെയ്യും

നേരത്തെ മൂന്നാം നാള്‍ ഞായറാഴ്ച എന്ന ചിത്രത്തിലൂടെ സലിംകുമാര്‍ ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്കും കടന്നിരുന്നു.

 

 

Scroll To Top