Saturday December 10, 2016
Latest Updates

‘സര്‍വ്വലോക മലയാളികളെ മാപ്പ്’! …ഞങ്ങള്‍ സമരം പിന്‍വലിച്ചിരിക്കുന്നു :ഇടതു മുന്നണി

‘സര്‍വ്വലോക മലയാളികളെ മാപ്പ്’! …ഞങ്ങള്‍ സമരം പിന്‍വലിച്ചിരിക്കുന്നു :ഇടതു മുന്നണി

തിരുവനന്തപുരം: രണ്ടായിരത്തി പതിമൂന്നിന്റെ അവസാന നാളുകളില്‍ ഇതാ ഇടതുമുന്നണി വക മറ്റൊരു തമാശ കൂടി. ഇടതു മുന്നണിയും ,സി പി എമ്മും ഏറെ കൊട്ടിഗ്‌ഘോഷിച്ച് ആരംഭിച്ച ക്ലിഫ് ഹൌസ് സമരം നിരുപാധികം പിന്‍വലിച്ചിരിക്കുന്നു.umman_chandi_by_

നൂറ്റി നാല്‍പ്പത്തൊന്നു ദിവസത്തിന് വഴിപാടിട്ട സമരം കേവലം ഇരുപത്തൊന്ന് ദിവസം കൊണ്ട് ഇടതുമുന്നണി അവസാനിപ്പിച്ചിരിക്കുന്നു. മുഖ്യമന്ത്രി രാജി വെച്ചോ എന്ന് മാത്രം ചോദിക്കരുത്. അത് അദ്ദേഹം തീരുമാനിക്കുന്നതാണല്ലോ.

ജനഹിതം എതിരാവുമെന്ന ഭയമാണ് പാര്‍ട്ടിയെ പുതിയ തീരുമാനത്തിന് പ്രേരിപ്പിച്ചതെന്നറിയുന്നു. വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തിയെന്നാരോപിച്ച് വിട്ടമ്മയായ സന്ധ്യ സമരത്തിനെതിരെ നടത്തിയ പ്രതിഷേധം വമ്പിച്ച ജസപിന്തുണനേടിയതടക്കം അണികളില്‍ നിന്നു തന്നെ സമരത്തിനെതിരെ അപശബ്ദങ്ങള്‍ ഉയര്‍ന്നതും തീരുമാനത്തിന് ആക്കം കൂട്ടി. അതേ സമയം തിരഞ്ഞെടുപ്പ് അടുത്തതാണ് തീരുമാന കാരണമെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്

ഇടത് പക്ഷത്തിന്റെ സമര രീതികളെ കുറിച്ച് അണികള്‍ക്കിടയില്‍ വ്യാപകമായ അഭിപ്രായ വ്യത്യാസം ഉണ്ടെന്ന തിരിച്ചറിവാണ് മുന്നണി നേതൃത്വത്തെ ഇപ്പോള്‍ നിലപാട് പുനപരിശോധിക്കാന്‍ പ്രേരിപ്പിച്ചത്. ഏറെ നാളായി ഇങ്ങനെയുള്ള സമരത്തിനോട് മുന്നണിയിലെ ചില ഘടകകക്ഷികള്‍ക്ക് പോലും യോജിപ്പില്ലെന്ന് പറയപ്പെടുന്നു.ജനതാദള്‍ ,കോണ്‍ഗ്രസ് (എസ് ),കേരളാ കോണ്‍ ഗ്രസ് വിഭാഗം എന്നിവയോടൊപ്പം സി പി ഐ യും സി പി എമ്മിന്റെ നിര്‍ബന്ധബുദ്ധിക്കു വഴിപ്പെടുന്നില്ലെന്നാണ് പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നത്.
സമരം, ഉപരോധം, കരിങ്കൊടി കാട്ടല്‍, പ്രതിഷേധിക്കല്‍ എന്നൊക്കെ പറഞ്ഞ് ഓരോ പുകില് തുടങ്ങി പാതി വഴിയ്ക്ക് ഉപേക്ഷിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് സഖ്യകക്ഷികള്‍ പറയുമ്പോള്‍ അത് അവഗണിച്ചു തള്ളാന്‍ സി പി എമ്മിന് ആവുകയില്ല.

സമരങ്ങള്‍ ലക്ഷ്യത്തിലെത്താതെ തിരിച്ചു പോരുമ്പോള്‍ അണികള്‍ ആഴയക്കുഴപ്പത്തില്‍ ആവുകയാണ്.പാര്‍ട്ടി തീരുമാനം പിന്‍വലിക്കാനുള്ള കാരണം അണികളെ ബോധ്യപ്പെടുത്തനാവാതെ ഉഴലുകയാണ് സി പി എം ഇപ്പോള്‍

Scroll To Top