Wednesday December 07, 2016
Latest Updates

സര്‍വീസ് ചാര്‍ജുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള ബാങ്കുകളുടെ മോഹത്തിന് സര്‍ക്കാരിന്റെ കടിഞ്ഞാണ്‍

സര്‍വീസ് ചാര്‍ജുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള ബാങ്കുകളുടെ മോഹത്തിന് സര്‍ക്കാരിന്റെ കടിഞ്ഞാണ്‍

ഡബ്ലിന്‍ :സെന്‍ട്രല്‍ ബാങ്കിന്റെ അനുമതിയോടെ അല്ലാതെ ബാങ്കുകള്‍ക്ക് ചാര്‍ജ് വര്‍ദ്ധിപ്പിക്കാനായി നിയമമാറ്റം നടത്തില്ലെന്ന് ധനകാര്യ വകുപ്പ് വ്യക്തമാക്കി ഉപഭോക്താക്കളില്‍ നിന്ന് കൂടുതല്‍ ചാര്‍ജ് ഈടാക്കാമെന്ന ബാങ്കുകളുടെ സ്വപ്നത്തിന് കനത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ് ഈ തീരുമാനം.
ബാങ്കുകള്‍ക്ക് അവരുടെ ഉപഭോക്താക്കളില്‍ നിന്നും കൂടുതല്‍ ചാര്‍ജ് ഈടാക്കണമെന്ന് തോന്നിയാല്‍ സെന്‍ട്രല്‍ ബാങ്കിലെ റഗുലേറ്റര്‍ക്ക് അപേക്ഷ നല്‍കണമെന്നാണ് കണ്‍സ്യൂമര്‍ ക്രഡിറ്റ് ആക്റ്റില്‍ പറഞ്ഞിരിക്കുന്നത്.
ഈ നിയമത്തില്‍ ഒരു മാറ്റം വരുത്താനായിരുന്നു എഐബിയും ബാങ്ക് ഓഫ് അയര്‍ലണ്ടും ഐറിഷ് ബാങ്കിംഗ് ഫെഡറേഷനും ആഗ്രഹിച്ചിരുന്നത്.
ഈ പ്രശ്‌നത്തെക്കുറിച്ച് വിശദമായ ഒരു റിവ്യൂ കഴിഞ്ഞ ദിവസം ധനകാര്യ മന്ത്രാലയം അവതരിപ്പിച്ചിരുന്നു. ബാങ്കുകള്‍ക്ക് അവരവരുടെ ഫീസ് തീരുമാനിക്കാനുള്ള അവസരം നല്‍കേണ്ട ഒരു സമയമല്ല ഇതെന്നാണ് റിവ്യൂ വിശദമാക്കുന്നത്.
കണ്‍സ്യൂമര്‍ ക്രഡിറ്റ് ആക്റ്റിലെ സെക്ഷന്‍ 149 ആണ് ഇതുപോലൊരു നിയമം മുന്നോട്ടുവയ്ക്കുന്നത്. സെക്ഷന്‍ 149നെ സംബന്ധിച്ച പരിശോധന നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിരുന്നു.
എന്നാല്‍ ഈ സമയത്ത് സെക്ഷന്‍ 149ന് മാറ്റങ്ങള്‍ വരുത്തുന്നത് ശരിയായ നടപടി അല്ലെന്നാണ് ധനകാര്യ വകുപ്പ് അറിയിക്കുന്നത്.
ബാങ്കിംഗ് സെക്ടറിലുള്ള മത്സരത്തിന്റെ അഭാവം ചൂണ്ടിക്കാണിക്കുന്നത് സെക്ഷന്‍ 149 റദ്ദാക്കപ്പെട്ടാല്‍ ഉപഭോക്താക്കളില്‍ നിന്നും എത്ര ചാര്‍ജ് ഈടാക്കണമെന്ന് തീരുമാനിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം ബാങ്കുകള്‍ക്ക് കൈവരുമെന്ന പ്രതീക്ഷയിലായിരുന്നുവെന്ന് വകുപ്പ് കുറ്റപ്പെടുത്തി. എന്തൊക്കെയായാലും ഇത്തരത്തില്‍ ഒരു തീരുമാനം കൈക്കൊള്ളുന്നതിലൂടെ ബാങ്കിംഗ് സെക്ടറില്‍ കോംപറ്റീഷന്റെ തിരിച്ചുവരവ് കാണാന്‍ സാധിക്കുന്നുണ്ടെന്നും ധനകാര്യ വകുപ്പ് അറിയിച്ചു.
എങ്കിലും ബാങ്കുകള്‍ നിശ്ചിത സമയത്തിന് മുന്‍പേ ധനകാര്യ വകുപ്പിന്റെ തീരുമാനങ്ങള്‍ക്ക് പഴുത് കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തുമോ എന്ന ആകാംഷയിലാണ് ഉപഭോക്താക്കള്‍

Scroll To Top