Saturday December 03, 2016
Latest Updates

സര്‍ക്കാര്‍ വക സൗജന്യ മയക്ക് മരുന്ന് കേന്ദ്രം ജനങ്ങള്‍ക്ക് ശല്യമാവുന്നു 

സര്‍ക്കാര്‍ വക സൗജന്യ മയക്ക് മരുന്ന് കേന്ദ്രം  ജനങ്ങള്‍ക്ക് ശല്യമാവുന്നു 

ഡണ്‍ലേരി:സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഡണ്‍ലേരിയിലെ സൗജന്യ മയക്കുമരുന്ന് വിതരണ കേന്ദ്രം സാമൂഹ്യ വിരുദ്ധകേന്ദ്രമാകുന്നുവെന്ന് പരാതിയുയരുന്നു.

പാട്രിക്‌സ് സ്ട്രീറ്റിലാണ് എച്ച്എസ്ഇയുടെ നേതൃത്വത്തില്‍ ഡ്രഗ്‌സ് സെന്ററുള്ളത്.. ദിവസേന എണ്‍പതിലധികം മയക്കുമരുന്ന് അടിമകള്‍ ഇവിടെ എത്തി ലഹരിദായകമായ മരുന്നുകള്‍ വാങ്ങുന്നതായാണ് റിപ്പോര്‍ട്ട്. മയക്കുമരുന്നിനായി കൂടുതല്‍ ആളുകള്‍ ഈ ഡ്രഗ്‌സ് സെന്ററില്‍ എത്തിത്തുടങ്ങിയതോടെ തെരുവില്‍ സാമൂഹിക വിരുദ്ധ ശല്യം വര്‍ദ്ധിച്ചതായി വ്യാപാരികള്‍ പറഞ്ഞു. ഇത് ഈ മേഖലയിലെ ടൂറിസത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

ഡ്രഗ് സെന്റര്‍ തുടങ്ങിയതിലൂടെ രൂക്ഷമായ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ടി ഡി എമോണ്‍ ഗില്‍മോറിന് ലോക്കല്‍ കമ്മ്യൂണിറ്റി അസോസിയേഷന്‍ കത്തെഴുതി. ഈ മേഖലയിലെ കടയുടമകളില്‍ ഭൂരിപക്ഷം പേരും ഡ്രഗ് സെന്ററിനെതിരെ പരാതി ഉന്നയിച്ച് രംഗത്ത് വന്ന് കഴിഞ്ഞു. നഗരത്തിനു പുറത്തുള്ളവരും ഈ ഡ്രഗ് സെന്റര്‍ തേടി വരാറുണ്ട്.

പൊതുജനങ്ങള്‍ക്കും പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്കും ശല്യമായ ഡ്രഗ് സെന്റര്‍ നഗരത്തിനു വെളിയിലുള്ള ഏതെങ്കിലും ഒഴിഞ്ഞ പ്രദേശത്തേക്ക് മാറ്റണമെന്നാണ് വ്യാപാരികളുടെയും പ്രദേശവാസികളുടെയും അഭിപ്രായം. പാട്രിക്‌സ് സ്ട്രീറ്റില്‍ നിന്ന് ഇത് മാറ്റിക്കൊണ്ട് മൊബൈല്‍ ക്ലിനിക്ക് ആയി നടപ്പിലാക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. എച്ച്എസ്ഇയാണ്ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്

Scroll To Top