Saturday December 10, 2016
Latest Updates

സര്‍ക്കാര്‍ പ്രഖ്യാപിച്ച റബ്ബര്‍ സംഭരണം തുടങ്ങിയില്ല കര്‍ഷകര്‍ പ്രതിസന്ധിയില്‍

സര്‍ക്കാര്‍ പ്രഖ്യാപിച്ച റബ്ബര്‍ സംഭരണം തുടങ്ങിയില്ല കര്‍ഷകര്‍ പ്രതിസന്ധിയില്‍

കോട്ടയം: റബ്ബര്‍ വിലയിടിവ് തുടര്‍ക്കഥയായതോടെ റബ്ബര്‍ കര്‍ഷകര്‍ വീണ്ടും പ്രതിസന്ധിയില്‍. വിലയിടിവിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച റബ്ബര്‍ സംഭരണം വൈകുന്നതും കര്‍ഷകരെ പ്രതിസന്ധിയിലാക്കി. ഇതോടെ കര്‍ഷകര്‍ ടാപ്പിംഗ് നിര്‍ത്തി വച്ചു.

വിലയിടിവിനെ തുടര്‍ന്ന് ചെറുകിട റബ്ബര്‍ വ്യാപാരികളും പ്രതിസന്ധിയിലാണ്. റബ്ബര്‍ വിലയിടിവ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയതിനെ തുടര്‍ന്ന് വിപണി വിലയേക്കാള്‍ 5 രൂപ കൂട്ടി സര്‍ക്കാര്‍ റബ്ബര്‍ സംഭരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഈ റബ്ബര്‍ സംഭരണം ഇതുവരെ തുടങ്ങാത്തത് കര്‍ഷകരെ വീണ്ടും പ്രതിസന്ധിയിലേക്ക് തള്ളി വിട്ടിരിക്കുകയാണ്.

നിലവില്‍ തരംതിരിക്കാത്ത റബ്ബറിന്റെ വില 110 രൂപയിലും താഴെയാണ്. ഈ വില ഉദ്പ്പാദന ചെലവിന് പോലും തികയില്ലെന്ന് റബ്ബര്‍ കര്‍ഷകര്‍ പറഞ്ഞു. റബ്ബര്‍ വിലയിടിവിനെ തുടര്‍ന്ന് റബര്‍ വെട്ടിക്കളഞ്ഞു മറ്റ് കൃഷികളിലേക്ക് തിരിഞ്ഞ കര്‍ഷകരും നിരവധിയാണ്. ഈ സാഹചര്യത്തില്‍ അടിയന്തരമായി റബ്ബര്‍ കര്ഷകരുടെ പ്രശ്‌നങ്ങള പരിഹരിക്കനമെന്നാണ് കര്‍ഷകരുടെ ആവശ്യം,

Scroll To Top