Saturday December 10, 2016
Latest Updates

സര്‍ക്കാര്‍ നല്‍കുന്ന ജോലി സ്വീകരിച്ചില്ലെങ്കില്‍ സോഷ്യല്‍ വെല്‍ഫയര്‍ ആനുകൂല്യങ്ങള്‍ റദ്ദാക്കും ;യുവജന സംഘടനകള്‍ പ്രതിഷേധത്തിലെയ്ക്ക്

സര്‍ക്കാര്‍ നല്‍കുന്ന ജോലി സ്വീകരിച്ചില്ലെങ്കില്‍ സോഷ്യല്‍ വെല്‍ഫയര്‍ ആനുകൂല്യങ്ങള്‍ റദ്ദാക്കും ;യുവജന സംഘടനകള്‍ പ്രതിഷേധത്തിലെയ്ക്ക്

ഡബ്ലിന്‍ :സര്‍ക്കാരിന്റെ പുതിയ ഡോള്‍ സ്‌കീമനുസരിച്ചുള്ള പേ റേറ്റിനെ എതിര്‍ത്തുകൊണ്ട് ഐറിഷ് നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ അണ്‍എംപ്ലോയ്‌മെന്റ് (ഐഎന്‍ഒയു) രംഗത്ത്.

ഇപ്പോള്‍ തൊഴില്‍ രഹിത വേതനം ലഭിക്കുന്നവര്‍ക്ക് താല്ക്കാലികമായി ജോലി നല്കുന്നതിനുള്ള പദ്ധതിയാണ് ഡോള്‍ സ്‌കീം .ഇതനുസരിച്ച്
രാജ്യത്തെ ലോക്കല്‍ അതോറിറ്റികളില്‍ 3000ത്തില്‍പ്പരം തൊഴിലന്വേഷകരെ താത്കാലികമായി ജോലി ചെയ്യുന്നതിനായി ഈ മാസം മുതല്‍ തിരഞ്ഞെടുക്കും എന്നാണ് വ്യക്തമായിരിക്കുന്നത്. അത്തരം ജോലി ആഴ്ച്ചയില്‍ 20മണിക്കൂറുകളോളം പ്രവര്‍ത്തി ചെയ്യേണ്ടി വരുന്ന വെറും രണ്ടു വര്‍ഷത്തെ കാലാവധി മാത്രമുള്ള ജോബ് പ്ലേസ്‌മെന്റുകളായിരിക്കും .

എന്നാല്‍ ജോബ് ബ്രിഡ്ജ് മാതൃകയിലുള്ള ഇപ്പോഴത്തെ സ്‌കീം അനുസരിച്ച് നിലവില്‍ ലഭിക്കുന്ന തൊഴിലില്ലായ്മ വേതനത്തോടൊപ്പം ആഴ്ച്ചയില്‍ ഒരാള്‍ക്ക് 20 യൂറോയാണ് അധികമായി ലഭ്യമാവുക.തൊഴില്‍ രഹിത വേതനം വാങ്ങുന്നവരെ ജോലിയിലേക്ക് നയിക്കുന്നതോടൊപ്പം 20 യൂറോയുടെ മാത്രം വര്‍ദ്ധനവ് .

കഴിഞ്ഞ ബജറ്റില്‍ ചെറുപ്പക്കാരായ തൊഴിലന്വേഷകരുടെ ഡോള്‍ സ്‌കീമില്‍ വരുത്തിയ വെട്ടിച്ചുരുക്കലുകളാണ് ഇപ്പോള്‍ പ്രാവര്‍ത്തികമാകാന്‍ പോകുന്നത് എന്നാണ് ഐഎന്‍ഒയു പറയുന്നത്.ഇതോടെ രാജ്യത്തെ മുഴുവന്‍ അര്‍ഹരായ തൊഴില്‍ രഹിതരും ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാവും.

സര്‍ക്കാര്‍ നല്‍കുന്ന താല്ക്കാലിക ജോലി നിരസിക്കുകയാണെങ്കില്‍ അവര്‍ക്ക് തൊഴില്‍ രഹിത വേതനമടക്കം മറ്റു സോഷ്യല്‍ വെല്‍ഫയര്‍ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുകയും ചെയ്യും .

സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ കൂലിയ്‌ക്കെതിരെ പ്രതിഷേധവുമായി യുവജന സംഘടനകള്‍ രംഗത്തിറങ്ങി കഴിഞ്ഞു..

Scroll To Top