Sunday December 04, 2016
Latest Updates

സര്‍ക്കാരിനെയും പാര്‍ട്ടിയെയും എതിര്‍ക്കുന്ന മാധ്യമങ്ങളെ നിരീക്ഷിക്കാന്‍ മോഡിയുടെ നിര്‍ദ്ദേശം

സര്‍ക്കാരിനെയും പാര്‍ട്ടിയെയും എതിര്‍ക്കുന്ന മാധ്യമങ്ങളെ നിരീക്ഷിക്കാന്‍ മോഡിയുടെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാര്‍ മാധ്യമങ്ങളെ നിരീക്ഷിക്കാന്‍ തീരുമാനിച്ചു. രാജ്യത്തെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍മാര്‍ക്കാണ് മോഡി ഈ നിര്‍ദ്ദേശം നല്‍കിയത്. രാജ്യത്തെ പത്രമാധ്യമങ്ങളില്‍ ബിജെപിയെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ സര്‍ക്കാരിനെ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ മാധ്യമങ്ങളിലൂടെ ജനങ്ങളില്‍ എത്തിക്കുക, സര്‍ക്കാരും ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ജോലി.

എന്നാല്‍ ഭരിക്കുന്ന പാര്‍ട്ടിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ സര്‍ക്കാരിനെ അറിയിക്കണമെന്ന നിര്‍ദ്ദേശം ഇത് ആദ്യമായാണ് നല്‍കുന്നത്. പബ്ലിക് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറലിന്റെ അനുമതിയോടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഈ നിര്‍ദ്ദേശം നല്‍കിയത്. സര്‍ക്കാരിന് അനുകൂലവും പ്രതികൂലവുമായ വാര്‍ത്തകള്‍, ബിജെപിക്ക് അനുകൂലവും പ്രതികൂലവുമായ വാര്‍ത്തകള്‍.

ബിജെപി സഖ്യ കക്ഷികള്‍ക്ക് അനുകൂലവും പ്രതികൂലവുമായ വാര്‍ത്തകള്‍, പ്രതിപക്ഷ കക്ഷികള്‍ക്ക് അനുകൂലവും പ്രതികൂലവുമായ വാര്‍ത്തകള്‍ എന്നിങ്ങനെ തരം തിരിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വാര്‍ത്തകള്‍ കൂടാതെ പത്രങ്ങളുടെ മുഖപ്രസംഗങ്ങള്‍, എഡിറ്റ് പേജിലും മറ്റും വരുന്ന ലേഖനങ്ങള്‍ എന്നിവയും നിരീക്ഷിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Scroll To Top