Friday December 09, 2016
Latest Updates

സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ മലയോര ജനതയോട് പിസി ജോര്‍ജ്

സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ മലയോര ജനതയോട് പിസി ജോര്‍ജ്

കോട്ടയം: സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ മലയോര ജനതയോട് പിസി ജോര്‍ജിന്റെ ആഹ്വാനം. ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ സമരം ചെയ്യാനാണ് പിസി ജോര്‍ജ് ആഹ്വാനം ചെയ്തത്. തന്റെ ബ്ലോഗിലൂടെയായിരുന്നു ചീഫ് വിപ്പിന്റെ ആഹ്വാനം. കൈവശഭൂമിക്ക് പട്ടയം നല്‍കുകയെന്നത് മൂന്ന് പതിറ്റാണ്ടു മുമ്പത്തെ വാഗ്ദാനമാണ്. എന്നാല്‍ ഇതുവരെ ഈ വാഗ്ദാനം നടപ്പിലായിട്ടില്ല.

ഇത് നേടിയെടുക്കാന്‍  സമരം ചെയ്യണമെന്നാണ് പിസി ജോര്‍ജിന്റെ ആഹ്വാനം. കൃഷിക്കാരെ പറഞ്ഞുപറ്റിച്ചതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് രാഷ്ട്രീയ നേതൃത്വത്തിന് ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്നും പിസി ജോര്‍ജ് ബ്ലോഗ് കുറിപ്പില്‍ പറയുന്നു. ഇനിയും ഈ അവഗണനയ്‌ക്കെതിരെ നിസംഗത പാലിക്കാന്‍ കഴിയില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് പിസി ജോര്‍ജ് തന്റെ ബ്ലോഗിലൂടെ സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

Scroll To Top