Friday December 09, 2016
Latest Updates

സര്‍ക്കസ് കൂടാരത്തിലെ വ്യാജ താരങ്ങള്‍ പിടിയിലായി 

സര്‍ക്കസ് കൂടാരത്തിലെ വ്യാജ താരങ്ങള്‍ പിടിയിലായി 

മിലാന്‍: ഒരു ഇറ്റാലിയന്‍ സര്‍ക്കസ് കൂടാരത്തിലെ വ്യാജ താരങ്ങളെ പിടികൂടി. പാണ്ടയായി വേഷം കെട്ടിയ നായ്ക്കുട്ടികളാണ് കാണികളെ വഞ്ചിച്ചത്. എന്നാല്‍ സംഭവത്തില്‍ പാവം നായ്ക്കള്‍ നിരപരാധികളാണ്. സര്‍ക്കസ് ഉടമയാണ് നായ്ക്കളെ പാണ്ടയായി വേഷം കെട്ടിച്ച് തമ്പില്‍ ഇറക്കിയത്. രണ്ടു നായ്ക്കുട്ടികളെയാണ് സര്‍ക്കസ് ഉടമ വേഷം കെട്ടിച്ച് പാണ്ടയായി അവതരിപ്പിച്ചത്. 

ഓരോ ഷോയും തുടങ്ങുന്നതിന് പാണ്ടയ്‌ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നതിന് സര്‍ക്കസ് ഉടമ കാണികളില്‍ നിന്ന് പണം ഈടാക്കിയിരുന്നു. എന്നാല്‍ പാണ്ട വേഷത്തിനുള്ളിലെ വ്യാജന്മാരെ ആരും തിരിച്ചറിഞ്ഞില്ല. നായ്ക്കളെ പാണ്ടയായി വേഷം കെട്ടിച്ച് തട്ടിപ്പ് നടത്തിയതിനും മൃഗങ്ങളോടുള്ള ക്രൂരതയ്ക്കും സര്‍ക്കസ് ഉടമയ്‌ക്കെതിരെ അന്വേഷണം പുരോഗമിക്കുന്നു. അതേസമയം നായ്ക്കളെ ഇനി പാണ്ട വേഷം കെട്ടിച്ച് തട്ടിപ്പ് നടത്തില്ലെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ നായ്ക്കളെ ഇയാള്‍ക്ക് തന്നെ വിട്ടുകൊടുത്തു

Scroll To Top