Friday December 09, 2016
Latest Updates

സരിത, വേണുഗോപാല്‍ ബന്ധത്തിന് തെളിവ് ഹാജരാക്കാമെന്ന് ബിജു രാധാകൃഷ്ണന്‍

സരിത, വേണുഗോപാല്‍ ബന്ധത്തിന് തെളിവ് ഹാജരാക്കാമെന്ന് ബിജു രാധാകൃഷ്ണന്‍

ആലപ്പുഴ: കെസി വേണുഗോപാല്‍ സരിത ബന്ധത്തിനു തന്റെ പക്കല്‍ തെളിവുണ്ടെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍. ആരോപണം ഉന്നയിച്ച ഷാനിമോള്‍ ഉസ്മാന് തെളിവ് നല്കാന്‍ തയ്യാറാണെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.വേണുഗോപാലിനെതിരെ ഷാനിമോള്‍ നിയമ നടപടി സ്വീകരിച്ചാല്‍ തെളിവ് നല്കാന്‍ തയ്യാറാണെന്ന് ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.

കേസില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടായിരുന്നു ബിജുവിന്റെ പ്രതികരണം. എംഎല്‍എ മാധവാന്‍ എന്നൊരാളാണ് സരിതയ്ക്ക് കേസുകള്‍ തീര്‍പ്പാക്കാന്‍ പണം നല്കുന്നതെന്നും ബിജു രാധാകൃഷ്ണന്‍ ആരോപിച്ചു. എന്നാല്‍ ഇത് ആരാണെന്ന് കൂടുതല്‍ വ്യക്തമാക്കുന്നതിന് മുമ്പേ പോലീസ് ബിജു രാധാകൃഷ്ണനെ ജീപ്പിലേക്ക് ബലമായി കയറ്റി.

സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരുമായി കെസി വേണുഗോപാലിനുള്ള ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്ട ഷാനിമോള്‍ ഉസ്മാനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം തിരിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് സരിത, വേണുഗോപാല്‍ ബന്ധം ശരിവച്ച് ബിജു രാധാകൃഷ്ണന്‍ രംഗത്ത് വന്നത്.

Scroll To Top