Thursday December 08, 2016
Latest Updates

സരിത എസ് നായര്‍ ഇനി സിനിമയിലും; വിദേശ മലയാളി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായികയാകും

സരിത എസ് നായര്‍ ഇനി സിനിമയിലും; വിദേശ മലയാളി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായികയാകും

സാമൂഹ്യ പ്രവര്‍ത്തനത്തിലേക്ക് കടന്നതിന് പിന്നാലെ സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ സിനിമയിലും ഒരു കൈ നോക്കുന്നു. വിദേശ മലയാളി നിര്‍മ്മിക്കുന്ന സിനിമയില്‍ സരിത നായികയാകുമെന്ന് റിപ്പോര്‍ട്ട്. സരിത നായികയാകാന്‍ സമ്മതം മൂളിയാല്‍ ഉടന്‍ സിനിമ ആരംഭിക്കും. കൂടാതെ സോളാര്‍ തട്ടിപ്പ് വിഷയം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ കോടതിയുടെ അനുമതിയും ലഭിക്കേണ്ടതുണ്ട്. 20 ദിവസം കൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കത്തക്ക വിധത്തിലാണ് സിനിമ പ്ലാന്‍ ചെയ്തിരിക്കുന്നത്. സിനിമയിലെ മറ്റ് താരങ്ങള്‍ ആരൊക്കെയെന്ന് തീരുമാനമായിട്ടില്ല.

സോളാര്‍ തട്ടിപ്പ് കേസ് പ്രമേയമാക്കുന്ന സിനിമ അണിയറയില്‍ ഒരുങ്ങുന്നതിനിടെയാണ് സോളാര്‍ കേസിലെ പ്രതി സാക്ഷാല്‍ സരിത എസ് നായര്‍ തന്നെ സിനിമയില്‍ അഭിനയിക്കുന്നത്. ഒരു സോളാര്‍ സ്വപ്നം എന്ന പേരിലാണ് സോളാര്‍ തട്ടിപ്പ് വിഷയമാകുന്ന സിനിമ അണിയറയില്‍ ഒരുങ്ങുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് വിലക്കുകയായിരുന്നു. തെരഞ്ഞെടുപ്പും വോട്ടെണ്ണലും കഴിഞ്ഞ സാഹചര്യത്തില്‍ സോളാര്‍ സ്വപ്നം ഉടന്‍ തീയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Scroll To Top