Saturday December 10, 2016
Latest Updates

സരിത എസ് നായര്‍ ഇനി സാമൂഹ്യ പ്രവര്‍ത്തക

സരിത എസ് നായര്‍ ഇനി സാമൂഹ്യ പ്രവര്‍ത്തക

പത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ ഇനി സാമൂഹ്യ പ്രവര്‍ത്തക. പത്തനംതിട്ടയിലെ തണ്ണിത്തോട് പഞ്ചായത്തിലെ മുപ്പതോളം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്കിയാണ് സരിത സാമൂഹ്യപ്രവര്‍ത്തന രംഗത്തേക്ക് ചുവടു വച്ചത്. ഇന്നലെ തണ്ണിത്തോട് എത്തിയ സരിത സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സരിത ബാഗും, നോട്ടുബുക്കുകളും, കുടയും വിതരണം ചെയ്തു.

സോളാര്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ട ചില ഇടപാടുകാര്‍ പത്തനംതിട്ടയില്‍ നിന്നായിരുന്നു. സാമൂഹ്യ പ്രവര്‍ത്തനത്തിനു തുടക്കം കുറിക്കാന്‍ സരിത തെരഞ്ഞെടുത്തതും പത്തനംതിട്ട തന്നെയെന്നത് കൗതുകമായി. പരിപാടിയില്‍ പങ്കെടുക്കാന്‍ ചില രാഷ്ട്രീയ നേതാക്കളെ ക്ഷണിച്ചിരുന്നുവെങ്കിലും അവസാന നിമിഷം വിവാദം ഭയന്ന് എല്ലാവരും പിന്‍വാങ്ങി.

പിന്‍വാങ്ങിയ രാഷ്ട്രീയക്കാര്‍ക്കെതിരെ രൂക്ഷമായ പ്രതികാരമാണ് സരിത നടത്തിയത്.സ്വന്തം പഞ്ചായത്തിലെ ജനങ്ങള്‍ക്ക് വേണ്ടി നില്‍ക്കാത്ത രാഷ്ട്രീയക്കാര്‍ ആര്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് സരിത ചോദിച്ചു. തന്നെക്കൊണ്ട് സാധിക്കുന്ന ചെറിയ കാര്യം മാത്രമാണ് ചെയ്തതെന്നും സരിത പറഞ്ഞു. എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കാന്‍ നാട്ടുകാര്‍ക്ക് തന്റെ ഫോണ്‍ നമ്പരും നല്കിയ ശേഷമാണ് സരിത മടങ്ങിയത്.

Scroll To Top