Monday December 05, 2016
Latest Updates

സരിതയുടെ വക്കീലും മൊഴി മാറ്റുന്നു : സോളാര്‍ വിവാദം നിലയ്ക്കുന്നില്ല

കൊച്ചി :സോളാര്‍ കേസില്‍ അറസ്റ്റിലായ സരിത എസ് നായര്‍ കൊടുത്തത് 21 പേജുകള്‍ ഉള്ള രഹസ്യമൊഴിയെന്നു രേഖ. ജയിലില്‍ സൂക്ഷിച്ചിരിക്കുന്ന വിവരാവകാശ രേഖയിലാണ് സരിതയുടെ രഹസ്യമൊഴിയെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.

ജയില്‍ രേഖകളില്‍ സരിത നല്‍കിയിരിക്കുന്ന മൊഴിയെക്കുറിച്ച് വിവരങ്ങളൊന്നും ഇല്ല. പക്ഷെ 21പേജുകള്‍ അടങ്ങിയ കുറിപ്പാണ് സരിത വക്കീലിനെ ഏല്‍പിച്ചതെന്നു വ്യക്തമായിട്ടുണ്ട്. നിയമം അനുവദിക്കാത്തതിനാല്‍ മൊഴിയുടെ പകര്‍പ്പ് സൂക്ഷിചിട്ടില്ലെന്നു ജയിലധികൃതര്‍ പറഞ്ഞു.

SarithaKeralamതന്നെ സരിത ഏല്‍പ്പിച്ചത് 21 പേജുകള്‍ അടങ്ങുന്ന മൊഴിയാണെന്ന് പറഞ്ഞിരുന്ന അഡ്വക്കറ്റ് ഫെനി ബാലകൃഷ്ണന്‍ പലതവണ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആ മൊഴിയില്‍ പല വമ്പന്മാരുടെ പേരുകളും ഉണ്ടെന്നും വലിയൊരു അഴിമതിയുടെ ചുരുളാണ് അഴിയാന്‍ പോകുന്നതെന്നും ഫെനി ആവര്‍ത്തിച്ചിരുന്നു.

എന്നാല്‍ ഇന്ന് മാധ്യമങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട ഫെനി ബാലകൃഷ്ണന്‍ പറഞ്ഞത് മുന്‍ വാദങ്ങള്‍ക്ക് തീര്‍ത്തും നിരക്കാത്ത കാര്യങ്ങളും. സരിത മുന്പ് തന്നെ ഏല്‍പ്പിച്ചതും 4പേജുകള്‍ മാത്രം വരുന്ന രഹസ്യ മൊഴിയാനെന്നാണ് ഫെനി പറഞ്ഞത്.

ഇതിനിടയില്‍ 21പേജുകളുള്ള ആ മൊഴി കോടതിയില്‍ എത്താത്തത് ആരുടെ കൈകടത്തല്‍ മൂലമാണെന്ന് വ്യക്തമായുമില്ല. സരിതയെ ജയിലില്‍ സന്ദര്‍ശിച്ചത് അഡ്വക്കറ്റും അമ്മയും പിന്നെ ഒരു ബന്ധുവുമാണെന്ന് ജയില്‍ രേഖകള്‍ വെളിപ്പെടുത്തുന്നു. പക്ഷെ ആദര്‍ശ് എന്ന പേരല്ലാതെ ബന്ധുവിനെക്കുരിച്ചുള്ള യാതൊരു വിവരങ്ങളും രേഖകളില്‍ ഇല്ല. വധഭീഷണി ഉണ്ടെന്നു പരാതിപ്പെട്ടിരിക്കുന്നതും സംരക്ഷണം നല്‍കണമെന്ന് കോടതി നിര്‍ദേശിചിട്ടുള്ളതുമായ പ്രതിയെ കാണാന്‍ തിരിച്ചറിയല്‍ രേഖകള്‍ കൊണ്ടുചെല്ലാതെ ഒരാള്‍ കണ്ടു എന്നത് മറ്റൊരു വിവാദമായി മാറുകയാണ്.

ഈ സന്ദര്‍ശനത്തിനു ശേഷമാണ് സരിതയുടെ മൊഴി നാല് പേജുകളിലേക്ക് ചുരുങ്ങിയത് എന്നാ ആക്ഷേപവും ഉണ്ട്. ചട്ടം തെറ്റിച്ചുകൊണ്ട് ബന്ധുവിനെ സന്ദര്‍ശനത്തിനു അനുവദിച്ച ജയിലധികൃതരും മൊഴിമാറ്റത്തിലൂടെ സരിത രക്ഷിക്കാന്‍ ശ്രമിച്ചവരെ സഹായിക്കുകയായിരുന്നോ എന്ന സംശയവും ഇപ്പോള്‍ രൂക്ഷമാവുകയാണ്.

Scroll To Top