Friday December 09, 2016
Latest Updates

സരിതയുടെ മൊഴി രേഖപ്പെടുത്താതിരുന്ന ജഡ്ജിക്കെതിരെ നടപടി

സരിതയുടെ മൊഴി രേഖപ്പെടുത്താതിരുന്ന ജഡ്ജിക്കെതിരെ നടപടി

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ സരിതയുടെ മൊഴി രേഖപ്പെടുത്താതിരുന്ന ജഡ്ജിക്കെതിരെ നടപടി. ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയാണ് ജസ്റ്റിസ് എന്‍വി രാജുവിനെതിരെ നടപടി എടുക്കാന്‍ തീരുമാനിച്ചത്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പേര് വെളിപ്പെടുത്തിയ സരിതയുടെ മൊഴി രേഖപ്പെടുത്താന്‍ ജസ്റ്റിസ് എന്‍വി രാജു തയ്യാറായില്ലെന്നാണ് ആരോപണം.

 

ഇത് സംബന്ധിച്ച് ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ജസ്റ്റിസ് എന്‍വി രാജുവിനോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ എന്‍വി രാജു നല്കിയ വിശദീകരണം തൃപ്തികരമല്ലെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി വിലയിരുത്തി. ഇതേതുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. ജസ്റ്റിസ് രാജുവിന് ഉടന്‍ ചാര്‍ജ് മെമ്മോ നല്‍കുമെന്നാണ് സൂചന.

സരിതയുടെ മൊഴി രേഖപ്പെടുത്താതിരുന്ന സംഭവം വന്‍ വിവാദമായിരുന്നു. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഉന്നതരുടെ പേര് വെളിപ്പെടുത്തിയ മൊഴി രേഖപ്പെടുത്താഞ്ഞത് ഉന്നതരെ രക്ഷിക്കാനാണെന്നാണ് ആരോപണം ഉയര്‍ന്നത്.

Scroll To Top