Friday December 09, 2016
Latest Updates

സരിതയുടെ ദൃശ്യം: സൌദിയില്‍ അറസ്റ്റിലായ മലയാളികള്‍ക്ക് അഞ്ചു വര്‍ഷം തടവും ചാട്ടയടിയും ലഭിച്ചേക്കും

സരിതയുടെ ദൃശ്യം: സൌദിയില്‍ അറസ്റ്റിലായ മലയാളികള്‍ക്ക് അഞ്ചു വര്‍ഷം തടവും ചാട്ടയടിയും ലഭിച്ചേക്കും

റിയാദ് സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച നാല് സൗദി മലയാളികള്‍ അറസ്റ്റില്‍. സൗദി പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. സൗദി പൗരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഒരു ബംഗഌദേശ് പൗരനില്‍ നിന്നാണ് പരാതിക്കാരായ സൗദി പൗരന് സരിതയുടെ അശ്ലീല ദൃശ്യങ്ങള്‍ കിട്ടിയത്.

ഇതേതുടര്‍ന്ന് ഇയാള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീഡിയോയുടെ ഉറവിടം മലയാളികളാണെന്ന് കണ്ടെത്തി. ഇതേതുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സൗദി അറേബ്യയില്‍ അശ്ലീല ചിത്രങ്ങള്‍ കൈവശം വയ്ക്കുന്നതും പ്രചരിപ്പിക്കുന്നതും ഗുരുതരമായ കുറ്റകൃത്യമാണ്. അശ്ലീല വിഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും ചാട്ടയടിയും വരെ ലഭിക്കാം.

Scroll To Top