Monday December 05, 2016
Latest Updates

സരിതയും നികേഷും തമ്മില്‍ ബന്ധമെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത

സരിതയും നികേഷും തമ്മില്‍ ബന്ധമെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത

തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ടിവി മേധാവിയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ആയ എംവി നികേഷ് കുമാറിനും കുടുംബത്തിനും എതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിയ്ക്കുന്നു. ഐ ആം കോണ്‍ഗ്രസ് എന്ന ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് വാര്‍ത്ത പ്രചരിപ്പിയ്ക്കുന്നത്. സോളാര്‍ വിവാദ നായിക സരിത എസ് നായരുമായുള്ള നികേഷ് കുമാറിന്റെ ബന്ധം കാരണം ഭാര്യയും മാധ്യമപ്രവര്‍ത്തകയും ആയ റാണി വിവാഹമോചനത്തിനൊരുങ്ങുന്നു എന്ന രീതിയിലാണ് പ്രചാരണം.

നികേഷും സരിതയും തമ്മില്‍ ഫോണ്‍ വിളിച്ചതിന്റെ തെളിവുകളും റാണി ഇതിനായി ഉപയോഗിക്കും എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. അരുവിക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നിരവധി വാര്‍ത്തകള്‍ റിപ്പോര്‍ട്ടര്‍ ടിവി പുറത്ത് കൊണ്ടുവന്നിരുന്നു. ഇതാണോ ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കാനുള്ള കാരണം എന്നാണ് സംശയിക്കുന്നത്.

Scroll To Top