Monday December 05, 2016
Latest Updates

സമ്മര്‍ കഴിയാന്‍ പോകുന്നുവെന്ന് മെറ്റ് ഏറാന്‍ !

സമ്മര്‍ കഴിയാന്‍ പോകുന്നുവെന്ന് മെറ്റ് ഏറാന്‍ !

ഡബ്ലിന്‍: അയര്‍ലണ്ടില്‍ സമ്മര്‍ കഴിയാന്‍ പോകുന്നുവെന്ന് കാലാവസ്ഥ പ്രവചനം.ഇന്നലെ രാത്രി മൂന്ന് ഡിഗ്രി വരെ താപനില താഴ്ന്നു തണുത്ത കാലാവസ്ഥ ആയിരിക്കുമെന്നായിരുന്നു കാലാവസ്ഥ പ്രവചനം.

മെറ്റ്  ഏറാന്‍ റിപ്പോര്‍ട്ട് പ്രകാരംഇന്ന് പകല്‍  താപനില 17 ഡിഗ്രി വരെ പ്രതീക്ഷിക്കാമെങ്കിലും മഴയ്ക്കും സാധ്യതയുണ്ട് . ഞായറാഴ്ച ഉച്ചയോടെ മന്‍സ്റ്റര്‍, കൊണര്‍ക്ക് മേഖലകളിലേക്ക് മഴ വ്യാപിക്കുമെന്നാണ് പ്രവചനം.അല്‍സ്റ്റര്‍, ലെനിസ്റ്റര്‍ മേഖലകളില്‍ വരണ്ട കാലാവസ്ഥ ആയിരിക്കും. 

ഈ ആഴ്ച മുഴുവന്‍ സമാനമായ കാലാവസ്ഥ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇടയ്ക്ക് മഞ്ഞു വീഴ്ചയ്ക്കും സാധ്യതയുണ്ട്.

Scroll To Top