Friday December 09, 2016
Latest Updates

സമുദായക്കോടതിയുടെ ശിക്ഷ, കൂട്ടബലാല്‍സംഗം:ലോകം ഇന്ത്യയെ പഴിക്കുന്നു

സമുദായക്കോടതിയുടെ ശിക്ഷ, കൂട്ടബലാല്‍സംഗം:ലോകം ഇന്ത്യയെ പഴിക്കുന്നു

ഡബ്ലിന്‍ :അന്യസമുദായത്തില്‍ പെട്ട യുവാവുമായി പ്രണയത്തിലായെന്ന കുറ്റത്തിന് ശിക്ഷയായി കൂട്ടബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ ലോകമെമ്പാടും നിന്നും പ്രതിഷേധം ഉയരുന്നു.പശ്ചിമ ബംഗാളിലായിരുന്നു സംഭവം. സംസ്ഥാനത്തെ ബീര്ഭൂവ് ജില്ലയില്‍ ആദിവാസി യുവതിയാണ് അന്യസമുദായക്കാരനായ യുവാവുമായി ബന്ധമുണ്ടെന്ന് പറയപ്പെട്ടതിനെ തുടര്‍ന്ന് കേസ് സമുദായക്കോടതിയിലെത്തി.

നഷ്ടപരിഹാരമായി യുവതിയുടെ കുടുംബം സമുദായഫണ്ടിലേക്ക് അയ്യായിരം രൂപ നല്‍കണമെന്ന് മൂപ്പന്‍ ആദ്യം വിധിച്ചു. എന്നാല്‍ സാമ്പത്തിക പരാധീനതയുള്ള കുടുംബം അതിന് കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതില്‍ അസംതൃപ്തനായ മൂപ്പന്‍ എന്നാല്‍ പിന്നെ സമുദായത്തിലെ ആണുങ്ങളെല്ലാം കൂടി യുവതിയെ കൂട്ടമായി ബലാല്‍സംഗം ചെയ്യട്ടെ എന്ന് കല്‍പ്പിച്ചു.
ആജ്ഞാനുവര്‍ത്തികളായ സമുദായം കിട്ടിയ അവസരം നന്നായങ്ങ് മുതലെടുക്കുകയും ചെയ്തു. മൂപ്പനടക്കം സ്വന്തം അയല്‍വാസികളും ബന്ധക്കാരും വരെ തന്നെ ബലാല്‍സംഗം ചെയ്‌തെന്ന് യുവതി പറയുന്നു. യുവതിയുടെ കുടുംബം പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. തുടര്‍ന്ന് സുപ്രീം കോടതി സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എത്രയും പെട്ടെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാനത്തോട് കോടതി നിര്‍ദ്ദേശിച്ചിരിക്കയാണ്.

ലോകത്തിലെ പ്രധാന മാധ്യമങ്ങളൊക്കെ ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയിലെ നിലവാരതാഴ്ചയെ പരാമര്‍ശിച്ചു കൊണ്ടാണ് ഇന്നലെ ഈ വാര്‍ത്ത പുറത്തു വിട്ടത്.അയര്‍ലണ്ടിലെ മിക്ക പത്രങ്ങളിലും പ്രധാന വാര്‍ത്തകളില്‍ ഒന്നായാണ് ബംഗാള്‍ സംഭവം പ്രസിദ്ധികരിച്ചത്

Scroll To Top