Sunday December 04, 2016
Latest Updates

സമരത്തിനെതിരെ ബില്ല് :വൈദ്യുതി മുടക്കിയാല്‍ ജീവനക്കാരെ ജയിലിലടയ്ക്കാന്‍ ശിപാര്‍ശ

സമരത്തിനെതിരെ ബില്ല് :വൈദ്യുതി മുടക്കിയാല്‍ ജീവനക്കാരെ ജയിലിലടയ്ക്കാന്‍ ശിപാര്‍ശ

ഗാല്‍വേ :ഇഎസ്ബി, ഐറിഷ് വാട്ടര്‍ വിഭാഗങ്ങളിലെ ജോലിക്കാരുടെ സമര ഭീഷണിയെ നേരിടാന്‍ നിയമ നിര്‍മ്മാണം നടത്താന്‍ ഐറിഷ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇവരുടെ സമരങ്ങളോ പണിമുടക്കുകളോ ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ട വൈദ്യുതിയില്‍ തടസം വരുത്തിയാല്‍ ജോലിക്കാര്‍ പിഴയടക്കുകയോ ജയില്‍ വാസം അനുഭവിക്കുകയോ ചെയ്യേണ്ടി വരുമെന്നാണ് പുതിയ ബില്ലില്‍ പറയുന്നത്.

നിയമവ്യവസ്ഥയ്‌ക്കെതിരായുള്ള സമര നടപടികളും മറ്റും വൈദ്യുതി തടസപ്പെടുത്തുന്നതിനെ തടയിടാനായാണ് പുതിയ ബില്ല് കൊണ്ടു വരുന്നത്. സമര പരിപാടികള്‍ നിമിത്തം വൈദ്യുതി വിതരണം തടസപ്പെടുത്തുന്നതിനെ നിയമവിരുദ്ധമാക്കി മാറ്റുന്ന ബില്ല് അടുത്ത ആഴ്ച്ച സെനഡ് ചര്‍ച്ചയ്‌ക്കെടുത്തിരിക്കുകയാണ്.അനുകൂല വോട്ട് ചര്‍ച്ചയില്‍ ലഭിച്ചാല്‍ അത് നിയമമാകും
ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ടുന്ന വൈദ്യുതിയില്‍ തടസങ്ങള്‍ ഉണ്ടാക്കരുതെന്ന ആവശ്യവുമായി സ്വതന്ത്ര സെനേറ്റര്‍ ഫെര്‍ഗല്‍ ക്വിന്‍ ആണ് പുതിയ ബില്ല് അവതരിപ്പിച്ചിരിക്കുന്നത്.
ഇത്തരം സമര നടപടികള്‍ക്കൊരുങ്ങി ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന ജോലിക്കാര്‍ക്കെതിരെ ചെറിയ രീതിയിലുള്ള ശിക്ഷാ നടപടികള്‍ എങ്കിലും സ്വീകരിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്ന് ഫെര്‍ഗല്‍ ക്വിന്‍ പറയുന്നു.

Scroll To Top