Friday December 09, 2016
Latest Updates

സമദാനി ബി ജെ പിയുടെ പരിപാടിയില്‍, സമുദായ പാര്‍ട്ടിയില്‍ പുതിയ വിവാദം:പിന്തുണയുമായി പി സി ജോര്‍ജ്

സമദാനി ബി ജെ പിയുടെ പരിപാടിയില്‍, സമുദായ പാര്‍ട്ടിയില്‍ പുതിയ വിവാദം:പിന്തുണയുമായി പി സി ജോര്‍ജ്

മലപ്പുറം: ബി ജെ പി സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ മുസ്ലിംലീഗ് എം എല്‍ എ അബ്ദുസ്സമദ് സമദാനി ഉദ്ഘാടകനായി പങ്കെടുത്തത് പുതിയ വിവാദത്തിന് വഴിമരുന്നിട്ടു. ബി ജെ പി നേതാക്കളും ആര്‍ എസ് എസ് നേതാക്കളും പങ്കെടുത്ത യോഗത്തില്‍ സമദാനി പങ്കെടുത്തത് ശരിയായില്ല എന്ന പ്രസ്താവനയുമായി സാമുദായിക രാഷ്ട്രീയ സംഘടനയായ മുസ്ലിംലീഗ് നേതൃത്വം രംഗത്തെത്തി.abdul-samad-samadani-

എന്നാല്‍ സാമുദായികതക്കപ്പുറം സാംസ്‌കാരികതയാണ് താന്‍ പ്രസ്തുത പരിപാടിയില്‍ കണ്ടതെന്നും യോഗത്തില്‍ അനുസ്മരിക്കപ്പെട്ട സ്വാമി വിവേകാനന്ദന്‍ രാജ്യത്തിന്റെ പൊതു സ്വത്താണെന്നും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളാണ് അവിടെ സംസാരിച്ചതെന്നും സമദാനി പ്രതികരിച്ചു. അതിന് പാര്‍ട്ടിയുടെ അനുമതി വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ ദിവസങ്ങളില്‍ കടുത്ത വിവാദമായേക്കാവുന്ന സംഭവത്തില്‍ സമദാനിക്ക് പരസ്യ പിന്തുണയുമായി പി സി ജോര്‍ജ് രംഗത്തെത്തിയത് ഏറെ ശ്രദ്ധേയമായി. ഒന്നിലധികം വിവാദങ്ങളില്‍ പെട്ട് നില്‍ക്കുന്ന ജോര്‍ജിന്റെ പിന്തുണയും വരും ദിവസങ്ങളില്‍ ഏറെ ചര്‍ച്ചാ വിഷയമായേക്കാം.

Scroll To Top