Tuesday December 06, 2016
Latest Updates

സമഗ്ര ഭക്ഷ്യനയം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി ലിയോ വരദ്കര്‍

സമഗ്ര ഭക്ഷ്യനയം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി ലിയോ വരദ്കര്‍

ഡബ്ലിന്‍:ആരോഗ്യകരമായ ഭക്ഷണ ശൈലി വളര്‍ത്തിയെടുക്കുന്നതിന് ജനങ്ങള്‍ തന്നെ മുന്‍കൈഎടുക്കണമെന്നു മന്ത്രി ലിയോവരദ്കര്‍ആവശ്യപ്പെട്ടു. ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യ ഭക്ഷണ ശീലങ്ങളെക്കുറിച്ച്‌സംഘടിപ്പിച്ച ഒരു കോണ്‍ഫ്രണ്‍സില്‍ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.ചിക്കന്റെ വിങ്ങ്‌സ് തനിക്ക് ഇഷ്ടമാണെന്ന് ആരോഗ്യമന്ത്രിപറഞ്ഞു.മന്ത്രിയെന്ന നിലയിലുള്ള തിരക്ക് പിടിച്ച ജീവിതത്തില്‍ പലപ്പോഴുംഅനാരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടിവരുന്നതായും മന്ത്രി സമ്മതിച്ചു.

ഭക്ഷ്യ നിര്‍മ്മാതാക്കളായ കമ്പനികളെക്കാള്‍ ഇക്കാര്യത്തില്‍ ഉത്തരവാദിത്വംജനങ്ങള്‍ക്കാണെന്നും മന്ത്രി പറഞ്ഞു. തങ്ങള്‍ എന്ത് കഴിക്കണമെന്നത് ജനങ്ങളുടെഉത്തരവാദിത്വമാണ്. ഭക്ഷ്യോല്‍പ്പന്നങ്ങളെക്കുറിച്ച്ചുള്ള വിവരങ്ങള്‍പ്രസിദ്ധീകരിക്കുന്നതിനും കുട്ടികള്‍ക്കിടയില്‍ ആരോഗ്യകരമായ ഭക്ഷണ ശൈലിവളര്‍ത്തിയെടുക്കുന്നതിനും സമഗ്രനയം ആവശ്യമാണെന്നും ലിയോ വരദ്കര്‍ പറഞ്ഞു.ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും അദ്ദേഹംഅറിയിച്ചു.

അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം അയര്‍ലണ്ടിലെപ്രായപൂര്‍ത്തിയായവരില്‍ മൂന്നില്‍ രണ്ട് പേരും കുട്ടികളില്‍ നാലിലൊരാലുംഅമിതവണ്ണമുള്ളവരാണ്. ഇത് അനാരോഗ്യകരമായ ഭക്ഷണ ശൈലി മൂലമാണ്. മധ്യവയസ്കഴിഞ്ഞവരിലും ശൈലിയെ തുടര്ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. 50 വയസുകഴിഞ്ഞ പുരുഷന്മാരില്‍ 13% പേര്ക്ക് മാത്രമാണ് ആരോഗ്യകരമായ ശരീര ഭാരവുംവണ്ണവുമുള്ളത്. ആരോഗ്യകരമായ ഭക്ഷണശൈലിയെക്കുറിച്ച് നിരവധി ആരോഗ്യ വിദഗ്ദര്‍കോണ്‍ഫ്രണ്‍സില്‍ സംസാരിച്ചു

Scroll To Top