Sunday December 04, 2016
Latest Updates

സഭ സിനഡില്‍ ചര്‍ച്ച ചെയ്യാന്‍  നിര്‍ദ്ദേശിച്ച വിഷയങ്ങളില്‍ രൂക്ഷമായ എതിര്‍പ്പുമായി കര്‍ദിനാള്‍മാര്‍ 

സഭ സിനഡില്‍ ചര്‍ച്ച ചെയ്യാന്‍  നിര്‍ദ്ദേശിച്ച വിഷയങ്ങളില്‍ രൂക്ഷമായ എതിര്‍പ്പുമായി കര്‍ദിനാള്‍മാര്‍ 

വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയുടെ സിനഡില്‍ മാര്‍പാപ്പ അവതരിപ്പിക്കാനിരിക്കുന്ന പരിഷ്‌ക്കരണ നീക്കങ്ങള്‍ക്കെതിരെ കര്‍ദിനാള്‍മാര്‍. പരമ്പരാഗതമായി സഭ എതിര്‍ത്ത് പോന്ന ഗര്‍ഭ നിരോധനം, വിവാഹ മോചനം തുടങ്ങിയ വിഷയങ്ങളില്‍ കാലോചിതമായ മാറ്റം വരുത്തുമെന്നായിരുന്നു പോപ്പ് ഫ്രാന്‍സിസിന്റെ പ്രഖ്യാപനം. 

നൂറ്റാണ്ടുകളായി സഭ എതിര്‍ത്തിരുന്ന ഇത്തരം വിഷയങ്ങളില്‍ അനുകൂല സമീപനം വേണമെന്നാണ് പോപ്പ് ഫ്രാന്‍സിന്റെ നിലപാട്. ഈ വിഷയം ഒക്ടോബര്‍ 5 ന് നടക്കുന്ന സഭ സിനഡില്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് പാരമ്പര്യവാദികളായ കര്‍ദിനാള്‍മാര്‍ എതിര്‍പ്പുമായി രംഗത്ത് വന്നിരിക്കുന്നത്. 

ജര്‍മനിയില്‍ നിന്നുള്ള കര്‍ദിനാള്‍ ജെറാര്‍ഡ് മുള്ളര്‍, ഐറിഷ് അമേരിക്കന്‍ കര്‍ദിനാള്‍ റെയ്മണ്ട് ബര്‍ക്ക്, ഇറ്റലിയില്‍ നിന്നുള്ള കര്‍ദിനാള്‍ കാര്‍ലോ കഫാര, കര്‍ദിനാള്‍ വാള്‍ട്ടര്‍ ബ്രാഡ്മുള്ളര്‍, കര്‍ദിനാള്‍ വെലെസിയോ ഡി പൊളിസ് തുടങ്ങിയവരാണ് മാര്‍പാപ്പയുടെ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ എതിര്‍പ്പുമായി രംഗത്ത് വന്നത്. അടുത്ത മാസം നടക്കാനിരിക്കുന്ന സിനഡില്‍ കര്‍ദിനാള്‍മാര്‍ ശക്തമായ എതിര്‍പ്പ് ഉന്നയിക്കുമെന്നാണ് സൂചന.

Scroll To Top