Saturday December 03, 2016
Latest Updates

 സഭയെ വെട്ടിലാക്കി ഐറിഷ് എഴുത്തുകാരന്‍ ജോണ്‍ ബോയന്റെ പുസ്തകം വരുന്നു

 സഭയെ വെട്ടിലാക്കി ഐറിഷ് എഴുത്തുകാരന്‍ ജോണ്‍ ബോയന്റെ പുസ്തകം വരുന്നു

ഡബ്ലിന്‍: കത്തോലിക്ക സഭയെ വെട്ടിലാക്കി വീണ്ടുമൊരു പുസ്തകം കൂടി. ഐറിഷ് എഴുത്തുകാരന്‍ ജോണ്‍ ബോയനാണ് പുതിയ പുസ്തകത്തിന്റെ സൃഷ്ടികര്‍ത്താവ്.കത്തോലിക്ക പുരോഹിതരില്‍ നിന്ന് നേരിടേണ്ടി വന്ന ലൈംഗിക ചൂഷണത്തിന്റെ അനുഭവങ്ങളാണ് ബോയന്റെ പുതിയ പുസ്തകത്തിന്റെ പ്രമേയം.തന്റെ കുട്ടിക്കാല അനുഭവങ്ങള്‍ തന്നെയാണ് പുസ്തകത്തില്‍ വിവരിക്കുന്നതെന്ന് ബോയന്‍ വെളിപ്പെടുത്തി.വര്‍ഷങ്ങളോളം ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാമത് എത്തിയ ‘ദി ബോയ് ഇന്‍ സ്ട്രിപ്പ്ഡ് പൈജാമ’ എന്ന പുസ്തകത്തിന്റെ രചയിതാവാണ് ജോണ്‍ ബോയന്‍. 

രണ്ടാം ലോക മഹായുദ്ധകാലത്ത് ജര്‍മനിയില്‍ ജീവിച്ചിരുന്ന ഒരു ബാലന്റെ കാഴ്ചപ്പാടുകളിലൂടെയാണ് ഈ നോവല്‍ പുരോഗമിക്കുന്നത്. കുട്ടിക്കാലത്ത് അള്‍ത്താര ബാലനായിരുന്ന ജോണ്‍ ബോയന്‍ സഭയുമായും പുരോഹിതരുമായും ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു. ലൈംഗിക പീഡനത്തിന് പുറമേ ക്രൂരമായ ശാരീരിക ഉപദ്രവം എല്‍പ്പിച്ചിരുന്ന പുരോഹിതരും കുട്ടിക്കാലത്തെ തന്റെ പേടി സ്വപ്നമായിരുന്നെന്നു ജോണ്‍ ബോയന്‍ പറഞ്ഞു. സ്വവര്‍ഗാനുരാഗിയായ ജോണ്‍ ബോയന്‍ തന്റെ യൌവ്വനം നശിപ്പിച്ചത് പുരോഹിതരാണെന്ന് കടുത്ത പരാമര്‍ശങ്ങളോടെയാണ് പുസ്തകം പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നതെന്നാണ് സൂചന. 

Scroll To Top