Thursday December 08, 2016
Latest Updates

സബോള കിലോയ്ക്ക് നൂറു രൂപയിലേക്ക്: നാട്ടില്‍ പോകുമ്പോള്‍ കുറച്ചു സബോള കൊണ്ടു പോയാലോ?

സബോള കിലോയ്ക്ക് നൂറു രൂപയിലേക്ക്: നാട്ടില്‍ പോകുമ്പോള്‍ കുറച്ചു സബോള കൊണ്ടു പോയാലോ?

തിരുവനന്തപുരം: ഉത്തരേന്ത്യയില്‍ സവാള വില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് കേരളത്തിലുള്‍പ്പെടെ സവാളയ്ക്ക് പൊള്ളുന്ന വില. കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഇതുവരെ സര്‍ക്കാരിനായിട്ടില്ല. കിലോയ്ക്ക് നൂറു രൂപയിലേക്കാണ് സവാള വില കുതിക്കുന്നത്.

സവാള വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍, വിദേശ ഇറക്കുമതി ഉള്‍പ്പടെ സര്‍ക്കാര്‍ പല മാര്‍ഗങ്ങള്‍ തേടിയെങ്കിലും ഒുട്ടം ഫലപ്രദമായില്ല. പൈലിന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കാലാവസ്ഥാ വ്യതിയാനം ഉള്ളിവിലയുടെ കുതിപ്പിന് ആക്കം കൂട്ടിയൊണ് കര്‍ഷകരുടെ നിലപാട്. വിപണിയിലെ ഇടപെടല്‍ ഫലപ്രദമാകാതെ വന്നതോടെ സവാള വില ഏതാണ്ട് കൈവിട്ട മട്ടാണ്. സര്‍വകാല റെക്കോര്‍ഡും മറികടന്ന് സവാള വില 100 രൂപയിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ ഉത്തരേന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വില 90നോട് അടുക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളാണെും ആക്ഷേപമുണ്ട്. സര്‍ക്കാരുകളെ താഴെയിറക്കുന്നതില്‍ പ്രധാന ആയുധമായിട്ടുള്ള സവാള വില ഇക്കുറിയും തിരിച്ചടിക്കിടയാക്കുമോയെന്ന ആശങ്കയിലാണ് വിവിധ സര്‍ക്കാരുകള്‍.

Scroll To Top