Tuesday December 06, 2016
Latest Updates

സപ്താ രാമന് ഡബ്ലിന്‍ നഗരത്തിന്റെ ഊഷ്മള സ്വീകരണം (VIDEO PROMO)

സപ്താ രാമന് ഡബ്ലിന്‍ നഗരത്തിന്റെ ഊഷ്മള സ്വീകരണം (VIDEO PROMO)

ഡബ്ലിന്‍ :അയര്‍ലണ്ടിലെ മലയാളികള്‍ സ്‌നേഹവാത്സല്യപൂര്‍വ്വം തങ്ങളുടെ പ്രിയപ്പെട്ട കലാകാരിയ്ക്ക് സ്വീകരണം നല്‍കി.

അമൃത ടെലിവിഷന്‍ അവതരിപ്പിച്ച സുപ്പര്‍ ഡാന്‍സര്‍ ജൂനീയര്‍ 7 റിയാലിറ്റി ഷോയില്‍ സെമി ഫൈനലില്‍ എത്തി ഐറിഷ് മലയാളികളുടെ അഭിമാനമായി മാറിയ സപ്ത രാമനെ അനുമോദിക്കാനായി ഡബ്ലിന്‍ ഫിംഗ്ലസ് റോഡിലെ അട്‌മോര്‍ ഹോട്ടലില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡബ്ലിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി മലയാളിസുഹൃത്തുക്കള്‍ എത്തിച്ചേര്‍ന്നിരുന്നു.rrr
ഫാ.ആന്റണി നല്ലേക്കുന്നേല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വി. ഡി രാജന്‍ , ലിജി ജോര്‍ജ് ടീച്ചര്‍ ,കൃഷ്ണ മുകുന്ദന്‍ മുരളി , കെ പി ബിനു, ബിനോ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ബിന്ദു നായര്‍ കോമ്പയര്‍ ആയിരുന്നു.സപ്താ രാമനും ,പിതാവ് രാമന്‍ നമ്പൂതിരിയും യോഗത്തില്‍ സ്വീകരണത്തിന് നന്ദിപറഞ്ഞു.
സമ്മേളനത്തിന് ജിനോ സ്വാഗതവും ,ബിന്ദു രാമന്‍ നന്ദിയുമര്‍പ്പിച്ചു .സപ്തയുടെ ആറ് ഡാന്‍സുകള്‍ കോര്‍ത്തിണക്കിയവതരിപ്പിച്ച പ്രത്യേക ദൃശ്യാവിഷ്‌കാരം സദസിനെ ആഹ്ലാദനിര്‍ഭരമാക്കി. സ്‌നേഹിതയ്ക്ക് ആദരമേകി കൊച്ചു കലാകാരികളായ ശ്രേയാ സുധീറും ,സ്മിതാ അലക്‌സും ഗാനങ്ങളൊരുക്കി .sapsapp

 

Scroll To Top