Saturday December 03, 2016
Latest Updates

സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രം സ്വാതന്ത്ര്യദിനത്തില്‍

സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രം സ്വാതന്ത്ര്യദിനത്തില്‍

സന്തോഷ് പണ്ഡിറ്റിന്റെ നാലാമത്തെ ചിത്രമായ ‘കാളിദാസന്‍ കവിതയെഴുതുകയാണ്’ ഓഗസ്റ്റ് 15 ന് റിലീസാകും. അന്നുതന്നെയാണ് സൂര്യയുടെ അന്‍ജാന്‍ പുറത്തിറങ്ങുന്നത്. അന്‍ജാനെ പേടിച്ച് എക്സ്പാന്‍ഡബിള്‍സ് എന്ന ഹോളിവുഡ് ചിത്രം പോലും ഇന്ത്യയിലെ റിലീസിംഗ് മാറ്റിവെച്ചിരിക്കുമ്പോഴാണ് സന്തോഷ് വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നത്.

അന്‍ജാനെക്കുറിച്ച് താന്‍ വേവലാതിപ്പെടുന്നില്ലെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. മറ്റെല്ലാ ചിത്രങ്ങളെയും പോലെ ക്യാമറ ഒഴികെയുള്ള മറ്റെല്ലാ പ്രവൃത്തികളും സന്തോഷ് തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.

Scroll To Top