Sunday December 11, 2016
Latest Updates

സന്തോഷ് പണ്ഡിറ്റിനെ കാണാന്‍ പോളിംഗ് ബൂത്തില്‍ ആരാധകരുടെ തിരക്ക്

സന്തോഷ് പണ്ഡിറ്റിനെ കാണാന്‍ പോളിംഗ് ബൂത്തില്‍ ആരാധകരുടെ തിരക്ക്

കോഴിക്കോട്: താരമായ പോളിംഗ് ഉദ്യോഗസ്ഥനെ കാണാന്‍ ബൂത്തില്‍ വന്‍ ജനപ്രവാഹം.
സന്തോഷ് പണ്ഡിറ്റ് പോളിംഗ് ഉദ്യോഗസ്ഥനായി ഇരിക്കുന്ന കോഴിക്കോട്
പൂവാട്ടുപറമ്പിലെ ബൂത്തിലാണ് താരത്തെ കാണാന്‍ ആരാധകര്‍ തടിച്ച് കൂടിയത്. ഈ
ബൂത്തില്‍ വോട്ട് ചെയ്യുന്ന വോട്ടര്‍മാരുടെ വിരലില്‍ മഷി പുരട്ടുന്നത്
പണ്ഡിറ്റാണ്. താരത്തെ കാണാന്‍ നൂറു കണക്കിന് ആളുകള്‍ തടിച്ചു കൂടി.
പൂവാട്ടുപറമ്പിലെ ബൂത്തില്‍ വോട്ടില്ലാത്ത ആളുകളാണ് സന്തോഷ് പണ്ഡിറ്റിനെ
കാണാന്‍ തടിച്ച് കൂടിയവരില്‍ ഭൂരിപക്ഷവും. കൂടാതെ താരത്തിന്റെ ചിത്രം
പകര്‍ത്താന്‍ വന്‍ മാധ്യമ പടയും സ്ഥലത്ത് എത്തിയിരുന്നു.

ഇതോടെ ആളുകളെ നിയന്ത്രിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നന്നേ പണിപ്പെടെണ്ടി
വന്നു. വോട്ടില്ലെങ്കിലും സന്തോഷ് പണ്ഡിറ്റിനെ കാണാന്‍ നിരവധി കുട്ടി
ആരാധകരും ബൂത്തില്‍ എത്തിയിരുന്നു. എന്നാല്‍ വോട്ട് ഇല്ലാത്തതിനാല്‍ പോലീസ്
ഉദ്യോഗസ്ഥര്‍ കുട്ടി ആരാധകരെ അകത്തേക്ക് കയറ്റിയില്ല. ഈ മാസം സര്‍ക്കാര്‍
സര്‍വീസില്‍നിന്ന് നിര്‍ബന്ധമായി വിരമിക്കുന്നതിനാല്‍ സന്തോഷ്
പണ്ഡിറ്റിനെ ഇനി തെരഞ്ഞെടുപ്പ് ജോലികളില്‍ കാണാനാകില്ല

Scroll To Top