Saturday December 03, 2016
Latest Updates

സദാചാര പൊലീസിനെതിരെ പരസ്യ ചുംബന കൂട്ടായ്മകളുമായി സോഷ്യല്‍ മീഡിയ

സദാചാര പൊലീസിനെതിരെ പരസ്യ ചുംബന കൂട്ടായ്മകളുമായി സോഷ്യല്‍ മീഡിയ

കൊച്ചി: സദാചാര പോലീസ് ചമഞ്ഞു കോഴിക്കോട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റെസ്‌റ്റോറന്റ് അടിച്ച് തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയില്‍ സജീവന്മായവര്‍ പരസ്യമായ ചുംബന കൂട്ടായ്മകള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നു ആദ്യ ഘട്ടത്തില്‍ കൊച്ചിയിലും കോഴിക്കോടും നവംബര്‍ 2 നാണ് ആദ്യ ചുംബന കൂട്ടായ്മ. പിന്നീട് സംസ്ഥാനത്ത് ഉടനീളം ചുംബന കൂട്ടായ്മകള്‍ സംഘടിപ്പിക്കാനാണ് നീക്കം. പൊതുസമൂഹത്തില്‍ ആണിനും പെണ്ണിനും സ്വതന്ത്രമായി ഇടപെടാന്‍ അവസരം ഒരുക്കുന്നതിനാണ് ചുംബന കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നതെന്നും സംഘാടകര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സദാചാര വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് കോഴിക്കോടെ ഡൌണ്‍ ടൗണ്‍ റെസ്‌റ്റോറന്റ് അടിച്ച് തകര്‍ത്തത്. ചാനല്‍ വാര്ത്തയുടെ അടിസ്ഥാനത്തിലായിരുന്നു യുവമോര്‍ച്ചയുടെ അക്രമം.

Scroll To Top